കഴിഞ്ഞ തവണ കൊറോണ മഹാമാരി ലോകം മുഴുവൻ പിടിച്ച് കുലുക്കിയപ്പോൾ മലയാളികൾക്ക് നാട്ടിലെ വിഭവങ്ങൾ ലഭ്യമാവുന്നതിന് കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എന്നാൽ അതിൽ നിന്ന് മാറി നാട്ടിലെ എല്ലാ വിഭവങ്ങളും പരമാവധി എത്തിച്ചിരിക്കുകയാണ് ലുലു UAE ഹൈപ്പർ മാർക്കറ്റുകൾ ചക്ക സീസൺ ആയതിനാൽ നാട്ടിൽ സുലഭമായി ലഭിക്കുന്ന ചക്ക അവിടെ എത്തിച്ച് ചക്ക ഫെസ്റ്റ് നടത്തുന്നു. വാണിയംപാറയിലെ ചക്ക വളരെ അധികം കയറ്റുമതി പണ്ട് മുതലേ ചെയ്യുന്നതിൽ മുൻപന്തിയിലാണ് വാണിയംപാറ നിവാസികൾ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ റോഡിൽ വെച്ച് ഡയറക്റ്റ് മാർക്കറ്റിംങ്ങ് ചെയ്യുന്ന കാഴ്ച്ച പതിവാണ്. കൂടുതൽ വാണിയംപാറ ചക്ക വാങ്ങുന്നത് തമിഴ്നാട്ടിലുള്ളവരാണ്. എന്നാൽ ലുലു മാളിലും വാണിയംപാറ ചക്ക വിൽക്കുമ്പോൾ വാണിയംപാറ ചക്ക വിൽക്കുന്ന സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്ന സൂചനയാണിത്. ചക്കയെ കുറിച്ച് ഒരു പാട് പറയുവാനുണ്ട്. ചക്കയുടെ കുരു കറി വെക്കാം ,ചക്ക പച്ചയ്ക്ക് പുഴുങ്ങിയും, പഴുത്താലും തിന്നാം അതുകൊണ്ട് തന്നെ ഒരു ചക്ക വാങ്ങിയാൽ ഒരിക്കലും നഷ്ടം വരില്ല എന്നതാണ് ചക്ക വാങ്ങി കഴിക്കുന്നതിൽ ആരും മടി കാണിക്കാത്തത്. ചക്ക മാത്രമല്ല പാലക്കാട് തൃശൂർ ഭാഗത്ത് ഉള്ള നല്ല ഫ്രൂട്ട്സുകൾ എല്ലാം തന്നെ സുലഭമാണ് ലുലു മാളിൽ മലയാളികളുടെ മനസറിയുന്ന തരത്തിൽ എല്ലാ വിഭവങ്ങളും അവിടെ ഉണ്ട്.
റിപ്പോർട്ട് : Rahul vaniyampara
9895792787