
എം.ഇ.എസ് വനിതാ കോളേജിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി
വടക്കഞ്ചേരി എം. ഇ.എസ് വനിതാ കോളേജിൽ ആലത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മഹാത്മ ഗാന്ധി രക്തസാക്ഷിത്വത്തിന്റെ 75 വർഷങ്ങൾ’ എന്ന പരിപാടിയുടെ ഭാഗമായി ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് ചെയർമാൻ .കെ.എം ജലീലിന്റെ അധ്യക്ഷതയിൽ മുൻ മന്ത്രിയും ഗാന്ധി ദർശൻ സമിതിയുടെ സംസ്ഥാന പ്രസിഡന്റുമായ വി.സി. കബീർ മാസ്റ്റർ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗാന്ധിജിക്ക് പകരം വയ്ക്കാൻ മറ്റൊരു മാതൃക ഇല്ലെന്ന വസ്തുത അദ്ദേഹം വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി. .വാസുദേവൻ പിള്ള (പ്രിൻസിപ്പൽ സി.സി.എം.വൈ, പാലക്കാട് എ.സലിം (എം.ഇ.എസ്. താലൂക്ക് കമ്മിറ്റി പ്രസിഡന്റ്), ഉസ്മാൻ മാസ്റ്റർ (എം.ഇ.എസ് ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ), പ്രിൻസിപ്പൽ സുഹറ, ഐശ്വര്യ ടീച്ചർ, വർഷ, അർഷിത, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് സെക്രട്ടറി വി. എം. ഷാഹുൽ ഹമീദ് സ്വാഗതവും, കോളേജ് ചെയർപേഴ്സൺ ശ്രേയ നന്ദിയും രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
