ലോക ക്യാന്‍സർ ദിനത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനം ടി.ബി. ഓഫീസര്‍ ഡോ. സജീവ് നിർവ്വഹിച്ചു

Share this News

ലോക ക്യാന്‍സർ ദിനത്തോടനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനം ടി.ബി. ഓഫീസര്‍ ഡോ. സജീവ് നിർവ്വഹിച്ചു

ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് പാലക്കാട് ഗവ നഴ്‌സിംഗ് സ്‌കൂളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. സജീവ് ഉദ്ഘാടനം ചെയ്തു. ‘ക്യാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം’എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിനാചരണ സന്ദേശം. ക്യാന്‍സര്‍ സ്‌ക്രീനിംഗ് എന്ന വിഷയത്തില്‍ ഇ- സഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. രാജലക്ഷ്മി അയ്യപ്പന്‍ ബോധവത്കരണ സെമിനാര്‍ അവതരിപ്പിച്ചു. വനിത-ശിശു ആശുപത്രി സൂപ്രണ്ട് ഡോ.ടി. പ്രേംകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍ സെല്‍വരാജ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നാസര്‍, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആശാദീപ്, ജില്ലാ എപിഡെമിയോളജിസ്റ്റ് ഡോ. ദീപക് രാജന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി. ബൈജുകുമാര്‍, ഡി.പി.എച്ച്.എന്‍ വി.പങ്കജം, ഡെ.ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ആല്‍ജോ സി. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ശരവണന്‍ പാലക്കാടിന്റെ ബോധവത്കരണ മാജിക് ഷോ നടന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/GonAVMtGfHm6gA1ymRkES5


Share this News
error: Content is protected !!