
പന്തലാംപാടത്ത് ഇന്ത്യൻ ഓയിലിന്റെ പമ്പ് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു
അതിവിപുലമായ സജീകരണങ്ങളോടെ പന്തലാംപാടത്ത് ഇന്ത്യൻ ഓയിലിന്റെ പമ്പ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. പമ്പ് മാനേജർ വർഗ്ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ ഓയിൽ മാനേജർ സിപി ഋതുരാജ് ഉദ്ഘാടനം നിർവഹിച്ചു. ഓഫീസ് ഉദ്ഘാടനവും ആമുഖ പ്രസംഗവും ബെസ്റ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പികെ ജലീൽ നിർവഹിച്ചു. വാണിയമ്പാറ ജുമാ മസ്ജിത് ഉസ്താദ് ഹൈദർ അലി അല് ഹുസൈനി, മേരി മാത പള്ളി വികാരി ഫാദർ ജോബി കച്ചപ്പള്ളി ആശംസകളറിയിച്ചു. ഡീസൽ ആദ്യ വില്പന ഭാരത് ഗ്രൂപ്പ് എംഡി സുജിത് . പെട്രോൾ ആദ്യ വില്പന ബിജു നൽകി കൊണ്ട് നിർവ്വഹിച്ചു. പെട്രോൾ എക്സ്ട്രാ പ്രീമിയം പെട്രോൾ, ഡീസൽ,എക്സ്ട്രാ ഗ്രീൻ ഡീസൽ എന്നിവയും ഇപ്പോൾ ലഭ്യമാണ്. ടോയ്ലറ്റ് ,വാഹനങ്ങളിൽ എയർ അടിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. CNG ഏതാനും മാസത്തിനുള്ളിൽ ലഭ്യമാവും, Fuel @കാൾ സൈറ്റിൽ ഡീസൽ എത്തിക്കാനുള്ള സൗകര്യം ഉടൻ ലഭ്യമാവുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ദേശീയപാതയിൽ പാലക്കാട് ഭാഗത്തേക്ക് പോകുമ്പോൾ കുതിരാൻ തുരങ്കം കഴിഞ്ഞ് വാണിയംപാറയിൽ നിന്നും 1 km മാത്രം ദുരം കഴിഞ്ഞാൽ പമ്പ് സ്ഥിതി ചെയ്യുന്നു.






