Share this News

ഇളവംപാടത്ത് യുവാവ് സ്വന്തം വീടിനു തീയിട്ടു
കിഴക്കഞ്ചേരി ഇളവംപാടം കറുപ്പംകുടത്ത് യുവാവ് വീടിനു തീയിട്ടു. സുനില്‍ (44) എന്നയാളാണ് സ്വന്തം വീടിനു തീയിട്ടത്. വീട്ടിനുള്ളിലെ സാധനങ്ങളും സ്‌കൂട്ടറും കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തരയോടു കൂടിയാണ് സംഭവം. ഈ സമയം സുനിലിന്‍റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇയാള്‍ക്ക് മാനസിക വെല്ലുവിള്ളി നേരിടുന്ന ആളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മംഗലംഡാം പോലീസും, ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. വാര്‍പ്പ് വീടായതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News