
ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശിയ അംഗമായി തെരഞ്ഞെടുത്ത ബെന്നിവർഗീസിനെ അഭയം ചാരിറ്റബിൾ ട്രസ്ററ് ആദരിച്ചു
ഇന്ത്യയിലെ പത്രപ്രവർത്തകരുടെ ഏറ്റവും വലിയസംഘടനയായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശിയ അംഗമായി തെരഞ്ഞെടുത്ത ബെന്നിവർഗീസിനെ അഭയം ചാരിറ്റബിൾ ട്രസ്ററ് ആദരിച്ചു
വടക്കഞ്ചേരിയിൽ ആരംഭിച്ച അമ്മമാർക്ക് വേണ്ടിയുള്ള വൃദ്ധസദനത്തിന്റെയു(അമ്മക്കൂട്), പകൽ വീടിന്റെയും (സ്നേഹക്കൂട് ) ചടങ്ങിലായിരുന്നു ആദരവ് നൽകിയത് ട്രസ്റ്റ് ചെയർമാൻ എം കെ ബോസാണ് പൊന്നാട അണിയിച്ചത് മൂന്ന് പതിറ്റാണ്ട് ബെന്നി വർഗിസ് പത്രപ്രവർത്തക രംഗത്തുണ്ട് ഉദ്ഘാടനം എം എൽ എ ശ്രീ.പി പി സുമോദ് നിർവഹിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷത വഹിച്ചു.ഡോ.ബോബി ചെമ്മണ്ണൂർ (ബൊച്ചേ) മുഖ്യ അഥിതി ആയിരുന്ന ചടങ്ങിൽ സിനിമ താരം ജുബിൽ രാജൻ പി ദേവ് സാന്നിധ്യമായിരുന്നു.
അഭയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം കെ ബോസ് വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു.
മുത്തു,സുമിത ഷഹീർ, .ടി കണ്ണൻ, മോഹൻദാസ് കെ, തോമസ് ജോൺ, ജലീൽ കെ എം, .ബോബൻ ജോർജ് ശിവദാസ് എന്നിവർ പ്രസംഗിച്ചു സമൂഹത്തിൽ നന്മ ചെയ്യുന്നതാണ് ഏറ്റവും വലിയ പുണ്യമെന്നും അച്ഛൻ അമ്മമാർ ഒരിക്കലും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഇടവരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട് എന്നും എം.എൽ.എ പി പി സുമോദ് പറഞ്ഞു.
അച്ഛൻ അമ്മമാരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ധർമം ആണെന്ന് അധ്യക്ഷ ലിസി സുരേഷ് അറിയിച്ചു
സമൂഹത്തിൽ ആരുമില്ലാത്തവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നമ്മളുടെ ഓരോരുത്തരുടെയും കടമയാണെന്ന് ബൊച്ചേ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
