
കാലുകൾ കൊണ്ട് പെഡൽ ചവിട്ടി നാളികേരം പൊളിക്കുന്ന പുതിയ യന്ത്രവുമായി വള്ളിയോട് സെന്റ് മേരീസ് ഐടിഐ വിദ്യാർഥികൾ
കാലുകൾ കൊണ്ട് പെഡൽ ചവിട്ടി നാളികേരം പൊളിക്കുന്ന യന്ത്രസംവിധാനം വികസിപ്പിച്ചെടുത്ത് വള്ളിയോട് സെന്റ് മേരീസ് ഐ ടിഐയിലെ ട്രെയിനികൾ.
മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ ട്രേഡിലെ ഒന്നാംവർഷ വിദ്യാർഥികളാണ് ഈ സംവിധാനം രൂപകൽപന ചെയ്ത് അഭിനന്ദനങ്ങൾ ക്ക് ഉടമകളായത്.
പഴയ ഇരുമ്പ്, ബെയറിംഗു കൾ, ഗിയർ, ബൈക്കിന്റെ ചെയിൻ, ചെയിൻ സ്പോക്കറ്റ് തുടങ്ങിയവയാണ് പാർട്സുകളായുള്ളത്.
കാലുകൊണ്ട് ചവിട്ടുമ്പോ ൾ നാളികേരം പൊളിക്കാനുള്ള പാര ഓപ്പണായി ചകിരി വേർതിരിഞ്ഞു വരും.
ബെയറിംഗ് സംവിധാനമാ യതിനാൽ പ്രായമായവർക്കു പോലും അനായാസം വളരെ വേഗത്തിൽ നാളികേരം പൊളിക്കാനാകുമെന്ന് നിർമാണ ശില്പികളായ ട്രെയിനികൾ പറഞ്ഞു.
കൈ കൊണ്ടുള്ള പാരയേക്കാൾ നാളികേരം പൊളിക്കാൻ എളുപ്പമാണ് ഈ സംവിധാനം
പ്രിൻസിപ്പൽ ഫാ. അനു കളപ്പുരക്കൽ, ഇൻസ്ട്രക്ടർമാരായ ജോബിൻ ജോസ്, കെ.
എം. സാജു, ദാമോദരൻ എന്നിവരുടെ മേൽനോട്ടത്തിൽ രഞ്ജിത്ത്, ജിബിൻ, അതുൽ, അൻസിൽ, ഹരികേഷ്, ജീവൻ, ജിഷ്ണു, സുനിൽ, അനീഷ്, വിഷ്ണു എന്നീ വിദ്യാർഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ കഴിഞ്ഞ ഡിസംബറിൽ വാഹനങ്ങളുടെ സ്പെയർപാർട്സുകൾ കൊണ്ട് പുൽക്കൂട് ഒരുക്കി ഐടിഐയിലെ വിദ്യാർത്ഥികൾ ശ്രദ്ധയമായിരുന്നു
അതിനുമുമ്പ് പെഡലുകൾ ചവിട്ടി കുതിക്കുന്ന നാലു ചക്ര വാഹനം നിർമിച്ച് ഐടിഐയിലെ സീനിയർ ട്രെയിനികൾ വാഹന നിർമാതാക്കളെ അത്ഭുതപ്പെടുത്തിയ കണ്ടെത്തൽ നടത്തിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
