കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ
കണ്ണമ്പ്രയിലെ വാളുവെച്ചപാറയിൽ നടപ്പിലാക്കിയ കലയും കാർഷികതയും കാരുണ്യ
പ്രവർത്തനവും ഒത്തുചേർന്ന നവ സാംസ്കാരിക ദൗത്യത്തിന്റെ മൂന്നാം ഘട്ടം കണിവെള്ളരി
കൊയ്തത്തിന്റെ നിറവോടെ ശ്രദ്ധേയമായി. ആദ്യദിനത്തിൽ പാടക്കരയിൽ പ്രദർശിപ്പിച്ച
നെല്ല് എന്ന ചലച്ചിത്രം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.
ഇന്നലെ (09.04.2021) രാവിലെ 10 ന് ആദ്യഘട്ട വിളവെടുപ്പായ കണിവെള്ളരി
കൊയ്ത്ത് പാടത്ത് നടന്നപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ കണ്ണമ്പ്രയിലെ
നടത്തിപ്പാറക്കളത്തിൽ ഒത്തുചേർന്നു. കല്ലിംഗൽപ്പാടം ഹയർ സെക്കന്ററി സ്കൂളിലെ
സ്റ്റുഡൻസ് പോലീസ് സംഘവും, അദ്ധ്യാപകരും, കർഷകർക്കൊപ്പം പാടത്തേക്കിറങ്ങി. പഴയ
തലമുറയിലെ കർഷകസ്ത്രീയായ ദേവകി അമ്മയും പുതുതലമുറയിലെ അവന്തിക എന്ന കൊച്ചു
കുട്ടിയും ചേർന്നാണ് കണിവെള്ളരി കൊയ്തത്തിന് തുടക്കം കുറിച്ചത്. പാടത്ത് തിയേട്രം
ഫാർമെയുടെ പ്രാദേശിക സംഘാടകരും ജന പ്രതിനിധികളും പ്രൊജക്ട് ഡയറക്ടർ പ്രമോദ്
പയ്യന്നൂരും കണിവെള്ളരി കൊയ്ത്തിന് ഒപ്പം ചേർന്നു. പാടക്കരയിൽ കൈതോല
ഗായകസംഘവും സംഗീത സംവിധായകൻ അനുപ്രവീണും ചേർന്നൊരുക്കിയ മൺപാട്ടുകൾ
തത്സമയം അരങ്ങേറി.

രാവിലെ (10.04.2021) 10.30 ന് മഞ്ഞപ്രയിലെ മാർ ബസേലിയോസ്
ചിൽഡ്രൻസ് ഹോമിൽ വച്ച് ജൈവകൃഷിയിലൂടെ വിളവെടുത്ത കാർഷികോത്പന്നങ്ങൾ
അനാഥാലയത്തിനും, ദൈവാദൻ വൃദ്ധസദനത്തിനുമായി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.
എ.കെ. ബാലൻ സമർപ്പിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.
ചാമുണ്ണി അദ്ധ്യക്ഷത വഹിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ജനറൽ
കൺവീനർ ടി.ആർ. അജയൻ, സിസ്റ്റർ. സൈനു, ഫാ. നെൽസൺ തോമസ്, ഡി.
റെജിമോൻ, ചന്ദ്രശേഖരൻ മാസ്റ്റർ, രജനി രാമദാസ്, കെ.വി. ശ്രീധരൻ, കണ്ണമ്പ്ര
പഞ്ചായത്ത് പ്രസിഡന്റ് സുമതി തുടങ്ങിയവർ പങ്കെടുക്കും. മെയ് മാസത്തിലെ അവസാനഘട്ട
വിളവെടുപ്പിനോടനുബന്ധിച്ച്
ഒ.വി.
വിജയൻ ഫൗണ്ടേഷനുമായി സഹകരിച്ച്
കലാസംഘങ്ങളെയും കൃഷിക്കാരെയും ഉൾപ്പെടുത്തി ഒ.വിയുടെ “കടൽ തീരത്ത്
എന
ചെറുകഥയുടെ എൻവയോൺമെന്റ് തിയേറ്റർ ശൈലിയിലുള്ള ആവിഷ്ക്കാരം പ്രമോദ്
പയ്യന്നൂരിന്റെ സംവിധാനത്തിൽ അരങ്ങേറും. അന്ന് പാടത്ത് വിളവെടുക്കുന്ന ജൈവ
ഉത്പന്നങ്ങൾ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിലൂടെ തിയേട്രം
ഫാർമെയുടെ കണ്ണമ്പ്രയിലെ ജനകീയ ദൗത്യം പൂർണ്ണമാകും.