
ഊരറിയാൻ, കാടറിയാൻ ഒരു കാനനയാത്ര

കിഴക്കഞ്ചേരി ഗവർണമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിലേയും സൗഹൃദ ക്ലബിലേയും വിദ്യാർഥിനികൾ ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ട്രൈബൽ കോളനി കവിളുപാറ സന്ദർശിച്ചു.സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ ഊരു മൂപ്പൻ ആർ കൃഷ്ണൻ സ്വാഗതം പറഞ്ഞു.കൗൺസിലർ ഷെറീന അധ്യക്ഷത വഹിച്ചു. കവിളുപാറ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന യോഗം വാർഡ് മെമ്പർ രേഷ്മ അഭിലാഷ് ഉദ്ഘാടനം ചെയ്തു.മംഗലം ഡാം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ജിതേഷ്, സജന, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സരിൻ സി, സ്കൂൾ കൗൺസിലർ ഷെറീന, വോളണ്ടിയർ ലീഡർ സ്നേഹ എന്നിവർ പ്രസംഗിച്ചു. തുടർന്ന് 35 കുടുംബങ്ങൾക്ക് വോളണ്ടിയർ മാർ ശേഖരിച്ച വസ്ത്രങ്ങളും എൻ എസ് എസ് ക്യാമ്പിൽ നിർമ്മിച്ച സോപ്പുകളും വിതരണം ചെയ്തു. പരിപാടിക്ക് ദിശ പാലക്കാട് സഹകരണം നൽകി. തുടർന്ന് വോളണ്ടിയർമാർ ഊരു മൂപ്പനോടൊപ്പം കാട് ചുറ്റി നടന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
