
മലാവിയില്‍ സൗജന്യ സേവനം നല്‍കി ഡോക്ടര്‍ റോഷ്‌നി ചങ്ങാലത്ത്

നെന്മാറ തെക്കു കിഴക്കേ ആഫ്രിക്കയിലെ മലാവിയില്‍ രോഗ ചികിത്സയും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി മലയാളി ഡോക്ടര്‍. നെന്മാറ അവൈറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കണ്‍സെല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ.റോഷ്‌നി ചങ്ങാലത്താണ് മലാവിയില്‍ എം.എസ്.എഫിന്റെ പദ്ധതിയുടെ ഭാഗമായി സൗജന്യ സേവനം ചെയ്തത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭാശയ ക്യാന്‍സറുള്ള രാജ്യങ്ങളിലൊന്നാണ് മലാവി. വിവിധ പദ്ധതികളിലൂടെ രോഗ നിര്‍ണ്ണയവും, ചികിത്സവും, തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന മെഡിസിന്‍സ് സാന്‍ ഫ്രണ്ട്‌ലൈന്‍(എം.എസ്.എഫ്) എന്ന സംഘടനയാണ് സൗജന്യസേവനത്തിനായി ഇന്ത്യയില്‍ നിന്ന് ഡോ.റോഷ്‌നിയെ തെരഞ്ഞെടുത്തത്.
മലാവി സര്‍ക്കാറിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന എം.എസ്.എഫ്. ആധുനിക പരിശോധനയും, ചികിത്സയും, മരുന്നുകളുടെ വിതരണവും, തുടര്‍ ചികിത്സയും ഉള്‍പ്പെടെ രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലെത്തിയാണ് സംഘടനയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നത്. താഴ്ന്ന വരുമാനമുള്ള ഗ്രാമീണ മേഖലയില്‍ മിക്കവര്‍ക്കും ക്യാന്‍സറും, എച്ച്.ഐ.വി.പോസീറ്റീവ് രോഗബാധയും കണ്ടുവരുന്ന പ്രദേശമാണ് മലാവി. അടുത്തടുത്തായി നടക്കുന്ന ഗര്‍ഭധാരണവും, മോശം ലൈംഗികാരോഗ്യവും മൂലം മിക്കവരിലും രോഗബാധ കണ്ടുവരുന്നുണ്ട്. കൂലിത്തൊഴിലാളികളായ ഗ്രാമീണ മേഖലയിലുള്‍പ്പെടെ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സജീകരിച്ചാണ് ചികിത്സയൊരുക്കുന്നത്.
ലോകത്ത് വിവിധ ഭാഗങ്ങളില്‍ വിദഗ്ധ ആരോഗ്യ പരിചരണം നല്‍കിവരുന്ന സന്നദ്ധ സംഘടനയാണ് മെഡിസിന്‍സ് സാന്‍ ഫ്രണ്ട് ലൈന്‍(എം.എസ്.എഫ്). വിവിധ പദ്ധതികളുടെ ഭാഗമായായി വിവിധ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരെ സന്നദ്ധ സേവനത്തിന് തിരഞ്ഞെടുക്കുന്നത്. മലാവിയിലെ രോഗബാധിത മേഖലകളില്‍ സൗജന്യ സേവനത്തിനായി ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്തത് ഡോ. റോഷ്‌നിയെ മാത്രമാണ്. ആറു മാസത്തെ സൗജന്യസേവനത്തിനു ശേഷം ഡോക്ടര്‍ നാട്ടിലെത്തി. ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള അവസരം കൂടുതല്‍ കരുത്തു നല്‍കുന്നതായി ഡോക്ടര്‍ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
