ഫോട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര; എംഡിഎംഎയുമായി വാളയാറിൽ യുവാവ് അറസ്റ്റിൽ

Share this News

ഫോട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര; എംഡിഎംഎയുമായി വാളയാറിൽ യുവാവ് അറസ്റ്റിൽ



ഫോട്ടൊഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന നടത്തുന്ന യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശി നിസാമുദ്ദീനെയാണ് 55 ഗ്രാം എംഡിഎംഎ യുമായി വാളയാറിൽ എക്സൈസ് അറസ്റ്റ് ചെയ്തത്. ആലുവയിലെ വിവിധ ഭാഗങ്ങളിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നിസാമുദ്ദീനെന്ന് ഫോൺ രേഖകൾ തെളിയിക്കുന്നതായി എക്സൈസ്.
ബിബിഎ ക്കാരനാണ്. ഒന്നര വർഷം മുൻപ് വരെ വിദേശത്തെ സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി. പിന്നീട് ഫൊട്ടൊഗ്രഫിയിലേക്ക് തിരിഞ്ഞു. പടമെടുക്കുന്നതിലല്ല കമ്പം. പടമെടുക്കുന്നുവെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി വിൽപനയും സ്വന്തം നിലയിലുള്ള ഉപയോഗവുമാണ് ഇഷ്ടം. ഈ രീതിയിൽ ബെംഗലൂരുവിൽ നിന്നും ആഢംബര ബസ് മാർഗം എത്തിച്ച എംഡിഎംഎ യാണ് എക്സൈസ് പതിവ് വാഹന പരിശോധനക്കിടെ പിടികൂടിയത്.
ദൂര യാത്ര ചെയ്യുന്നതായി തെളിയിക്കാൻ ബാഗിൽ നിറയെ വസ്ത്രം. വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും. ജീൻസിന്റെ പോക്കറ്റിലാണ് ലഹരി ഒളിപ്പിച്ചിരുന്നത്. ഫോൺ രേഖകൾ പ്രകാരം നിരവധി പതിവ് ഇടപാടുകാർക്ക് ലഹരി എത്തിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. നിസാമുദ്ദീന്റെ സുഹൃത്തുക്കളെ കൂടി കണ്ടെത്തി ലഹരി വിൽപ്പനയിലെ കണ്ണി മുറിയ്ക്കുന്നതിനാണ് എക്സൈസ് ശ്രമം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/GonAVMtGfHm6gA1ymRkES5


Share this News
error: Content is protected !!