പാഴ് വസ്തു ശേഖരണ കലണ്ടര്‍ പ്രകാശനം ചെയ്തു

Share this News

പാഴ് വസ്തു ശേഖരണ കലണ്ടര്‍ പ്രകാശനം ചെയ്തു

ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി മുഖേന ഖരമാലിന്യ സംസ്‌കരണത്തിന് ശേഖരിക്കേണ്ട അജൈവ മാലിന്യങ്ങളുടെ വിവരങ്ങളടങ്ങിയ ‘പാഴ്വസ്തു ശേഖരണ കലണ്ടര്‍ 2023 ‘ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പ്രകാശനം ചെയ്തു. കലണ്ടര്‍ പ്രകാരം ഓരോ മാസവും ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ക്ക് പുറമെ എല്ലാത്തരം പ്ലാസ്റ്റിക്ക്, പേപ്പര്‍, പേപ്പര്‍ ബാഗ്, കാര്‍ഡ്‌ബോഡ് എന്നിവ ശേഖരിക്കുമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ശ്രീകുമാര്‍, നവകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റി. ജി അബിജിത്, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ആദര്‍ശ്.ആര്‍.നായര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ദീപ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/GonAVMtGfHm6gA1ymRkES5


Share this News
error: Content is protected !!