
തദ്ദേശ ദിനാഘോഷം ;പാട്ടബാക്കി നാടകം വീണ്ടും അരങ്ങിലെത്തുന്നു, വ്യത്യസ്തതകളോടെ
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിയ കെ ദാമോദരന്റെ നാടകം പാട്ടബാക്കി വീണ്ടും അരങ്ങിലെത്തുന്നു. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന പാട്ടബാക്കി തൃത്താല ചാലിശ്ശേരിയിൽ നടക്കുന്ന സംസ്ഥാന തല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായാണ് വീണ്ടും അരങ്ങേറുന്നത്. ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദർശന-വിപണന-പുഷ്പ മേള നടക്കുന്ന ചാലിശ്ശേരി മുല്ലയം പറമ്പ് ക്ഷേത്ര മൈതാനിയിൽ ഫെബ്രുവരി 17 ന് വൈകിട്ട് 8ന് ഞമനേങ്ങാട് തിയേറ്റർ വില്ലേജാണ് നാടകം അവതരിപ്പിക്കുക.
ഇതിനു മുമ്പ് മൂന്ന് വേദികളിൽ ഞമനേങ്ങാട് തിയേറ്റർ വില്ലേജ് പാട്ടബാക്കി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തതകളോടെയാണ് തദ്ദേശ ദിനാഘോഷത്തിൽ അവതരിപ്പിക്കുന്നത്. പ്രശസ്ത നാടക പ്രവർത്തകനായ ഇന്ദ്രൻ മച്ചാടാണ് ഇതിനായി നാടകത്തിന്റെ പുനരാഖ്യാനം നിർവഹിച്ചിരിക്കുന്നത്.
നാടകത്തെ കാലികമാക്കുന്നതിനായി തുടക്കത്തിലും അവസാനത്തിലും ഓരോ രംഗം വീതം കൂട്ടിച്ചേർത്തിട്ടുണ്ട്. ജന്മിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും പുതിയ രൂപത്തിലുള്ള തിരിച്ചു വരവിന് സമൂഹം വേദിയാവുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ പാട്ടബാക്കി നാടകത്തിന് ഇന്നും പ്രസക്തിയുണ്ടെന്ന് തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് പുനരാഖ്യാനം ചെയ്യുന്നതെന്നും ഇന്ദ്രൻ മച്ചാട് പറഞ്ഞു.
ചാലിശ്ശേരിയിൽ ആത്രപ്പുള്ളി നാരായണന്റെ നേതൃത്വത്തിലാണ് നാടകക്യാമ്പ് പുരോഗമിക്കുന്നത്. സുരേന്ദ്രൻ ചാലിശ്ശേരി, രജനി മുരളി, ഗോപിനാഥ് പാലഞ്ചേരി, ഭാഗ്യനാഥ് പുന്നയ്ക്കൽ, പുഷ്പാകരൻb വലിയവീട്ടിൽ, സുനിൽ ചാലിശ്ശേരി, മോഹൻദാസ് മാസ്റ്റർ, സുജ രാജേഷ്, അനുപമ മേനോൻ, രാജേഷ് കൊട്ടാരത്തിൽ, പ്രണവ് കൊട്ടാരത്തിൽ, രജീഷ് നാഗലശ്ശേരി എന്നിവരാണ് നാടകത്തിൽ വേഷമിടുന്നത്.
ഫെബ്രുവരി 14 ന് വൈകുന്നേരം 6 ന് വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ
അലോഷി ആഡംസ്
അവതരിപ്പിക്കുന്ന
സംഗീതസായാഹ്നത്തോടെയാണ് കലാ-സാംസ്കാരിക പരിപാടികൾക്ക് തുടക്കമാവുക. ‘അലോഷി പാടുന്നു’ എന്ന പേരിലുള്ള സംഗീത പരിപാടിയും ഓൺലൈൻ – നവ മാധ്യമ രംഗത്ത് വലിയ സ്വീകാര്യതയുള്ളതാണ്.
ഫെബ്രുവരി 15 ന് വൈകീട്ട് 6 ന് വട്ടേനാട് ജി.എൽ.പി. സ്കൂളിൽ
സമീർ ബിൻസിയും ഇമാം മജ്ബൂറും അവതരിപ്പിക്കുന്ന
സൂഫി സംഗീതം അരങ്ങേറും.
16 ന് രാവിലെ 10 ന്
ഏകദിന ചിത്രകലാക്യാമ്പ് ചാലിശ്ശേരി മുല്ലയം പറമ്പ് ഗ്രൗണ്ടിൽ ആരംഭിക്കും.
16 മുതൽ 19 വരെ
മുല്ലയംപറമ്പ് ഗ്രൗണ്ടിൽ നടക്കുന്ന
പ്രദർശന വിപണന മേളയുടെയും കലാപരിപാടികളുടെയും ഉദ്ഘാടനം
വൈകീട്ട് 3 ന് ബഹു തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.
വൈകുന്നേരം 6 മണിക്ക് ലിറ്റൽ എർത്ത് സ്ക്കൂൾ ഓഫ് തിയ്യേറ്റർ അവതരിപ്പിക്കുന്ന നാടകം
‘ക്ലാവർ റാണി’ 8 ന് കൂറ്റനാട് ഫോക്ക് വോയ്സിന്റെ
നാടൻപാട്ടുകൾ
എന്നിവ ഉണ്ടായിരിക്കും
17 ന് വൈകീട്ട് 6 ന്
കലാമണ്ഡലം പെരിങ്ങോട്
ചന്ദ്രൻ നേതൃത്വം നല്കുന്ന
നൂറ്റൊന്ന്പേരുടെ പഞ്ചവാദ്യം
8 ന് ‘പാട്ടബാക്കി’ നാടകം.
18 ന് വൈകീട്ട് 4 ന് ചവിട്ടുകളി,
5 ന് മുരളീ മേനോന്റെ
സിത്താർ വാദനം,
6 ന് വയലി ബാംബു മ്യൂസിക് 8 ന് സിതാര കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോ
എന്നിവ അരങ്ങേറും. പാലക്കാട് ഡി.ടി.പി.സി യുടെ നേതൃത്വത്തിൽ
വെള്ളിയാങ്കല്ലിൽ
ഭാരതപ്പുഴയിൽ
ഫെബ്രുവരി 18, 19 തീയ്യതികളിൽ
കയാക്കിംങ്ങ് ഫെസ്റ്റ്
നടത്തുന്നുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
