
ആലത്തൂരിൽ സി പി ഐ എമ്മിന്റെ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം 10 പാവപ്പെട്ടവർക്കുള്ള സ്നേഹവീടിന്റെ താക്കോലും കൈമാറും.

ആലത്തൂരിൽ സി പി ഐ എമ്മിന്റെ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം 10 പാവപ്പെട്ടവർക്കുള്ള സ്നേഹവീടിന്റെ താക്കോലും കൈമാറും. സി പി ഐ എം ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് ആർ കൃഷ്ണൻ സ്മാരക മന്ദിരം പുതിയ കെട്ടിട നിർമ്മാണത്തിൻറെ ഭാഗമായാണ് ഏരിയയിലെ 10 ലോക്കൽ കമ്മിറ്റികളിൽ സ്നേഹവീട് ഒരുക്കിയത്. ആലത്തൂർ നഗരത്തിലുള്ള നടന്ന പഴയ ഓഫീസിൽ നിന്നും മാറിയാണ് സ്വാതി ജംഗ്ഷനിലെ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഓഫീസ് നിർമ്മിക്കാൻ തീരുമാനിച്ചത്.നിർമ്മാണത്തിൻ്റെ തുടക്കത്തിൽ തന്നെ ഓഫീസിനൊപ്പം ആരോരുമില്ലാത്ത സാമ്പത്തികമായും സാമൂഹികമായും താഴെ തട്ടിലുള്ള മറ്റ് സഹായ പദ്ധതികളിൽ ഉൾപ്പെടുത്താൻ കഴിയാത്തവർക്ക് 10 സ്നേഹവീടുകൾ കൂടി നിർമ്മിക്കുമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പാണ് പാലിക്കപ്പെടുന്നത്.ഭർത്താവ് നഷ്ടമായി രണ്ട് കുഞ്ഞുങ്ങളുമായി ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന ആലത്തൂർ കുമ്പളക്കാട് നെടുകണ്ണി രതിക,ചെറുപ്രായത്തിൽ ഭർത്താവിനെ നഷ്ടമായി പറക്കമുറ്റാത്ത പെൺകുഞ്ഞുമായി ജീവിതം വഴി മുട്ടിയ കാട്ടുശ്ശേരി കാക്കാ മുച്ചിക്കാട് കുരോട് സജിത, ഭർത്താവ് മരിച്ച് രണ്ട് മക്കളുമായി കാൻസർ, വൃക്ക രോഗബാധിതനായ സഹോദരൻ സംരക്ഷണത്തിൽ കഴിഞ്ഞ മേലാർകോട് വലതല ബബിത, സാങ്കേതിക തടസ്സങ്ങളാൽ മറ്റ് സഹായ പദ്ധതികളൊന്നും ലഭിക്കാതെ സ്വന്തമായൊരു വീട് എന്നത് സ്വപ്നം മാത്രമായി അവശേഷിച്ച എരിമയൂർ വട്ടക്കാട്ടുപറമ്പ് കൃഷ്ണദാസ്, കാഴ്ച്ച ശക്തി ഭാഗി മായി നഷ്ടമായ അമ്മയുടേയും വാർദ്ധക്യം ബാധിച്ച അച്ഛൻറെയും തണലിൽ കഴിയുന്ന ഭിന്നശേഷിക്കാരായായ ചിറ്റിലഞ്ചേരി വലിയ കോഴിപ്പാടം ആതിര കൃഷ്ണൻ, വൈദ്യുത വയറിൽ നിന്നും ഷോക്കേറ്റ് അമ്മയും അച്ഛനും മരിച്ച് മുത്തശ്ശിയുടെ സംരക്ഷണത്തിൽ കഴിയുന്ന തരൂർ തോട്ടുമ്പള്ള സുജിത്ത്, മാറാരോഗം മൂലം നടക്കാൻ കഴിയാതെ മാനസിക രോഗബാധിതയായ ഭാര്യയും മകളുമായി കഴിയുന്ന പാടൂർ
മണക്കാട് ശെൽവൻ, ഇരു കണ്ണുകൾക്കും കാഴ്ച്ചയില്ലാതെ മാനസിക രോഗബാധിതയായ മകളും ഭാര്യയുമായി കഴിയുന്ന കാവശ്ശേരി മുത്താനോട് ചെമ്പാനോട് വേലാണ്ടി, കാൻസർ രോഗിയായ ഭാര്യയും രണ്ട് പെൺകുഞ്ഞുങ്ങളുമായി കഴിയുന്ന കാട്ടുശ്ശേരി വാനൂർ ലക്ഷം വീട് മുഹമ്മദ് റാഫി, ഏക മകളുമായി ഓലക്കുടിലിൽ കഴിയുന്ന കുനിശ്ശേരി പുളിമ്പൻകാട് ഭാഗ്യവതി എന്നിവർക്കാണ് അതാത് ലോക്കൽ കമ്മിറ്റികൾ സ്നേഹവീട് നിർമ്മിച്ച് നൽകിയത്.ബി എസ് എസ് ഗുരുകുലം ഹോപ്പ് ചാരിറ്റി ഫൗണ്ടേഷനു പുറമേ സമൂഹത്തിൻ നാനാതുറകളിലുള്ളവരുടെ സഹായവും പാർട്ടി പ്രവർത്തകരുടെ സഹായവും സ്നേഹവിടിനുണ്ട്. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നിർമ്മാണം നടന്നത്. കുറ്റമറ്റ രീതിയിൽ സാമൂഹിക പിന്തുണയോടെ ഗുണഭോക്താക്കളേ കണ്ടെത്തിയാണ് സ്നേഹ വീട് നൽകിയത്,ഫെബ്രുവരി 13 ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി
പിണറായി വിജയൻ പുതിയ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. 10 സ്നേഹവീടുകളുടെ താക്കോൽ ദാനവും നിർവ്വഹിക്കും. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനാവും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ,എൻ എൻ കൃഷ്ണദാസ്,എം ബി രാജേഷ്,കെ എസ് സലീഖ,ജില്ലാ സെക്രട്ടറിയേറ്റംഗം വി ചെന്താമരാക്ഷൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഡി പ്രസേനൻ,വി പൊന്നുക്കുട്ടൻ,ഏരിയ സെക്രട്ടറി സി ഭവദാസൻ എന്നിവർ പങ്കെടുക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
