
ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പ്രസവചികിത്സയ്ക്കിടെ അമ്മയും നവജാത ശിശുവും മരണപ്പെട്ട സംഭവത്തിൽ ആരോപണ വിധേയരായ ഡോക്ടർ ദമ്പതികളെ കുറിച്ച് മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും വ്യാപക ആക്ഷേപം.

ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രസവചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവത്തിൽ ആരോപണ വിധേയരായ ഡോക്ടർ ദമ്പതികളെക്കുറിച്ച് അവർ
മുൻപ് ജോലി ചെയതിരുന്നയിടത്തും വ്യാപക ആക്ഷേപം. ഗൈനക്കോളജിസ്റ്റുമാരായ ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെയാണ് കടുത്ത ആരോപണം ഉയർന്നിരിക്കൂന്നത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യവേ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ്ക്ക് ഗർഭഛിദ്ര ശസ്ത്രക്രിയ നടത്തുകയും പെൺകുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടാവുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 2018ലാണ് സംഭവം. തുടർന്ന് സസ്പെൻഷനിലായ ഇരുവരെയും സ്ഥലം മാറ്റി. ഡോ. കൃഷ്ണനുണ്ണിയെ കുഴൽമന്ദം സി.എച്ച്.സിയിലേയ്ക്കും ഡോ. ദീപികയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലേയ്ക്കൂമാണ് സ്ഥലം മാറ്റിയത്. എന്നാൽ വർക്ക് അറേഞ്ച് മെൻ്റിൻ്റെ പേരിൽ കുഴൽമന്ദത്തു നിന്നും കൃഷ്ണനുണ്ണിയെയും ചിറ്റൂരിലേയ്ക്ക് നിയമിക്കപ്പെട്ടു. ഡോക്ടർ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചണ് ഭാര്യ ജോലി ചെയ്യുന്ന ചിറ്റൂരിലേയ്ക്ക് സ്ഥലം മാറി വന്നെതെന്നും ആക്ഷേപമുണ്ട്. ഇരുവരും ജോലി ചെയ്യുന്ന താലൂക്കാശുപത്രിയ്ക്ക് സമീപം തന്നെ സ്വന്തമായി ക്ലിനിക്കും പരിശോധന സംവിധാനങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തി ചികിത്സ തേടുന്നവർക്ക് മാത്രമാണ് താലൂക്ക് ആശുപത്രിയിൽ കൃത്യമായി ചികിത്സ നൽകുന്നതെന്നും പരക്കേ ആക്ഷേപമുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
