മുഖ്യമന്ത്രി പിണറായി ഇന്ന് പാലക്കാട് ജില്ലയിലെത്തും; 7 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

Share this News

മുഖ്യമന്ത്രി പിണറായി ഇന്ന് പാലക്കാട് ജില്ലയിലെത്തും; 7 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ




പാലക്കാട് ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പരിപാടികൾക്ക് എത്തുന്നതിന്റെ ഭാഗമായി 7 പേരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പ്രശോബ്, സദ്ദാം ഹുസൈൻ, വിനോദ് ചെറാട്, ദീപക് പിഎസ്, പി എസ് വിപിൻ, അരുൺ പ്രസാദ്, ഇക്ബാൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
ഇന്ന് നടക്കുന്ന വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പിണറായി പങ്കെടുക്കും. സിപിഐ എം പാലക്കാട്‌ ഏരിയ കമ്മിറ്റി ഓഫീസ്‌ കെട്ടിടം (ഇ എം എസ്‌ സ്‌മാരകം) പകൽ 11ന്‌ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ സിപിഐ എം ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസ്‌ (ആലത്തൂർ ആർ കൃഷ്‌ണൻ സ്‌മാരകം) ഉദ്‌ഘാടനം ചെയ്യും.
വൈകിട്ട്‌ അഞ്ച് മണിക്കാണ് ആലത്തൂർ ബിഎസ്‌എസ്‌ ഗുരുകുലം എച്ച്‌എസ്‌എസ്‌ സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപനവും ഉദ്‌ഘാടനം നടക്കുന്നത്. ഈ പരിപാടിയും മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ധന സെസ് ഉൾപ്പടെ വർധിപ്പിച്ചതിന്റെ ഭാഗമായി കോൺഗ്രസ് പല സ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുകയാണ്. മുഖ്യമന്ത്രിയിടെ സുരക്ഷയുടെ ഭാഗമായാണ് 7 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/GonAVMtGfHm6gA1ymRkES5


Share this News
error: Content is protected !!