
ചക്കക്ക് പുതിയ വിപണി, നാട്ടുകാർക്ക് ആശ്വാസം.

വടക്കഞ്ചേരി നാട്ടിൻപുറത്ത് ചെറുതും വലുതുമായ ചക്കകൾക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഇടിച്ചക്ക പ്രായം മുതൽ ഏതു വലുപ്പത്തിലുള്ള ചക്കയും കച്ചവടക്കാർ മരം ഒന്നിച്ച് വാങ്ങി കൊണ്ടുപോകുന്നു. ഇടത്തരം ചക്കയ്ക്ക് 20 രൂപയും ഇടിച്ചക്ക
യും അതിനു താഴെ വലിപ്പമുള്ള വയ്ക്കും 5 രൂപ മുതൽ വിലയി കണക്കാക്കിയാണ് കച്ചവടക്കാർ മരത്തിൽ നിന്ന് മുഴുവൻ ചക്കയ്ക്കും വിലപറഞ്ഞ് വാങ്ങിക്കൊണ്ടു പോകുന്നത്. നാട്ടിൻപുറങ്ങളിലെ ചക്കയ്ക്ക് പഴുക്കാറാകുമ്പോൾ മാത്രം നാമ മാത്രമായി വ്യാപാരികൾ വന്ന് വാങ്ങിക്കൊണ്ടുപോയിരുന്ന സ്ഥാനത്താണ് പ്ലാവിലെ മുഴുവൻ ചക്കയും വലിപ്പച്ചെറുപ്പം ഇല്ലാതെ വാങ്ങിക്കൊണ്ടു പോകാൻ കച്ചവടക്കാരെത്തിതുടങ്ങിയത്. ഇത് കർഷകർക്കും നാട്ടിൻപുറത്തെ വീട്ടുകാർക്കും വലിയ ആശ്വാസമായി. പഴുക്കാറാകുമ്പോൾ പഴുത്ത വലിപ്പം കൂടിയ ചക്ക മാത്രം വാങ്ങാൻ കച്ചവടക്കാർ എത്തിയിരുന്ന പ്രദേശങ്ങളിലാണ് മരത്തിലെ മുഴുവൻ ചക്കയും വാങ്ങാനായി കച്ചവടക്കാർ എത്തിത്തുടങ്ങിയത്. കുരങ്ങ്, മലയണ്ണാൻ, തുടങ്ങി കാട്ടാന വരെയുള്ള വന്യജീവികൾ മലയോര മേഖലകളിൽ പ്ലാവുള്ള വീട്ടു പറമ്പുകളിലും മറ്റും ചക്ക പഴുക്കുന്ന സീസണിൽ ഭീഷണി ആയിരുന്നത് ഇതുമൂലം ഒരു ഒഴിവാക്കുന്നതിന്റെ ആശ്വാസത്തിലാണ് മലയോരവാസികൾ. ചക്ക കൊണ്ട് വൈവിധ്യമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെങ്കിലും കേരളത്തിൽ ചക്ക വാങ്ങിക്കൊണ്ടുപോവാനോ സ്ഥിരമായി വാങ്ങുന്നതിനു വിപണി ഇല്ലായിരുന്നു. വടക്കഞ്ചേരിയിലുള്ള വ്യാപാരിയാണ് ബാംഗ്ലൂർ, കൽക്കട്ട, പൂന, മഹാരാഷ്ട്ര തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് ദിവസവും രണ്ടും മൂന്നും ലോഡ് പച്ചച്ചക്ക കയറ്റി അയക്കുന്നത്. പച്ചചക്ക പൊടിച്ച് ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കാനും വൈവിധ്യമായ ഉൽപ്പന്നങ്ങളും ഉണ്ടാക്കുന്നതിനുമാണ് കൊണ്ടുപോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. പച്ചചക്ക പൊടിക്കുന്ന Many കമ്പനികൾ വിവിധതരം ഉൽപ്പന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ടെന്ന് വടക്കഞ്ചേരിയിലെ വ്യാപാരി ഷാഹുൽ ഹമീദ് പറഞ്ഞു. നാട്ടിൻപുറങ്ങളിൽ നിന്നും ചെറുകുട കച്ചവടക്കാർ പെട്ടിയോട്ടയും മറ്റും കൊണ്ടുവന്ന് വീടുകളിൽ നിന്നും തോട്ടങ്ങളിൽ നിന്നും ചക്ക ശേഖരിച്ച് വടക്കഞ്ചേരിയിലെ വ്യാപാരിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കച്ചവടക്കാർ തന്നെ മരത്തിൽ കയറി ചക്ക താഴെയിറക്കി എണ്ണത്തിനനുസരിച്ച് വിലയോ മൊത്തത്തിലുള്ള വിലയോ നൽകിയാണ് പ്രദേശവാസികളിൽ നിന്നും സംഭരിക്കുന്നത്. ആവശ്യത്തിൽ കവിഞ്ഞ് ഉണ്ടാകുന്ന ചക്കയ്ക്ക് അവിചാരിതമായി വില ലഭിക്കുന്നത് വീട്ടുകാർക്കും അധിക വരുമാനമായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5
