Share this News

ജയിൽ അന്തേവാസികളെ തൊഴിൽ നിപുണരാക്കി കറക്ഷൻ പ്രോസസിൽ വരുമാനം ഉണ്ടാക്കാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംസ്ഥാന ജയിൽ വകുപ്പും തമ്മിൽ ധാരണയായി. ജയിൽ ഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായയും ഖാദിബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി. ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ സന്നിഹിതനായി.നൂൽ നൂൽപ്പ്, നെയ്ത്ത്, റെഡിമെയ്ഡ് ഗാർമെൻറ്‌സ് ഉൽപാദനം, തേനീച്ച വളർത്തൽ, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിൽ ഖാദി ബോർഡ് വഴി പരിശീലനം നൽകുക, ഉത്പന്നങ്ങൾ ഖാദി ബോർഡ് വഴി വിൽക്കുക എന്നിവ ലക്ഷ്യമിട്ടാണ് ധാരണാപത്രം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GonAVMtGfHm6gA1ymRkES5

Share this News