
പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് പേഴുങ്കരയിൽനിന്ന് കാണാതായ പതിനേഴുകാരനെ തൃശൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസിനെയാണ് ആറുനില കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ്ടു വിദ്യാർഥിയായ അനസിനെ തിങ്കളാഴ്ചയാണ് കാണാതായത്. തുടർന്ന് വീട്ടുകാർ പാലക്കാട് ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.
കടയിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനസിനെ, പിന്നീട് കാണാതാവുകയായിരുന്നുഅന്വേഷിച്ചിട്ടും കാണാതെ വന്നതോടെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടത്തിവരവെയാണ് തൃശൂരിനു സമീപം കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ അനസിന്റെ മൃതദേഹം കണ്ടെത്തിയത്.
കാണാതായതിനു പിന്നാലെ അനസിനെ ചാവക്കാടുവച്ച് കണ്ടതായി വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. വീട്ടുകാരും അവർ അറിയിച്ചതനുസരിച്ച് പൊലീസ് സംഘവും ചാവക്കാട് കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അനസിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട്ടു വിറ്റതായി വിവരം ലഭിച്ചിട്ടുണ്ട്.ഇന്നു പുലർച്ചെ ഒന്നരയോടെയാണ് അനസ് ആറു നില കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചതായി വിവരം ലഭിച്ചത്. അനസ് വീടുവിട്ടിറങ്ങാനും മരിക്കാനുമുള്ള കാരണം വ്യക്തമല്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇🏻
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
