
കിഴക്കഞ്ചേരി വൈദ്യതി സെക്ഷൻ്റെ സേവനം ഇനിമുതൽ ഒളകര, പാത്രകണ്ടം പ്രദേശത്തും ലഭ്യമാവും
തൃശൂർ ജില്ലയിലെ ഒളകര, പാത്രകണ്ടം നിവാസികൾക്ക് വൈദ്യുതി ആവശ്യങ്ങൾക്ക് ഇനി പട്ടിക്കാട് സെക്ഷനെ ആശ്രയിക്കേണ്ട, ഈ പ്രദേശത്തെ വൈദ്യുത വിതരണം പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി സെക്ഷൻ ഏറ്റെടുക്കും , രണ്ടു ജില്ലകളിലെയും വൈദ്യുത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും യോഗത്തിലാണ് ഒളകര പാത്രകണ്ടം നിവാസികളുടെ ചിരകാല ആവശ്യം നടപ്പിലാക്കാൻ തീരുമാനമായത് . നിലവിൽ പട്ടിക്കാട് സെക്ഷനിൽ നിന്നാണ് ഈ പ്രദേശത്ത് വൈദ്യുത വിതരണം നടത്തുന്നത് പ്രകൃതിക്ഷോഭ സമയത്തും മറ്റും വളരെ ദൂരെ സ്ഥിതി ചെയ്യുന്ന പട്ടിക്കാട് സെക്ഷനിലെ ജീവനക്കാർ എത്തി ഈ പ്രദേശത്തെ വൈദ്യുത വിതരണം പുനസ്ഥാപിക്കാൻ എടുക്കുന്ന കാലതാമസം കുറയ്ക്കാനും പ്രദേശവാസികൾക്ക് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് താരതമ്യേന ദൂരം കുറഞ്ഞ ഓഫീസായ കിഴക്കഞ്ചേരി ഓഫീസിനെ ആശ്രയിക്കാം എന്നതും ഒരു അനുഗ്രഹമായി. വടക്കഞ്ചേരി ഡയാന ടവറിൽ വച്ച് നടന്ന യോഗത്തിൽ പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ശ്രീ KK ബൈജു, എക്സിക്യൂട്ടിവ് എൻജിനയർമാരയാ പ്രേംരാജ് CV, ഷീബ ഇവാൻസ്, കിഴക്കൻഞ്ചേരി പഞ്ചായത്ത് വൈസപ്രസിഡൻ്റ് ശ്രീ രാധാകൃഷ്ണൻ, പാലക്കുഴി വാർഡ് മെമ്പർ ഷാജി ജോൺ , അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ മാർ, വിവിധ സെക്ഷനിലെ അസിസ്റ്റൻ്റ് എൻജിനീയർ മാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
