
പാലക്കാട് ജില്ലാതല യുവജന പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു
നെഹ്‌റു യുവകേന്ദ്രയുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ യുവജന പാര്‍ലമെന്റ് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബാഗ്ലൂരുവില്‍ നടന്ന 26-മത് നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തവരെ പരിപാടിയില്‍ അനുമോദിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ യുവജന ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു.

യുവജനങ്ങളും സാമൂഹിക വികസനവും എന്ന വിഷയത്തില്‍ ബ്രഹ്‌മനായകം മഹാദേവന്‍ ക്ലാസ് എടുത്തു. ഷാദി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ.റെബിന്‍ വിന്‍സന്റ് ഗ്രലാന്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലായൂത്ത് ഓഫീസര്‍ സി. ബിന്‍സി, എന്‍.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, എന്‍.വൈ.കെ പ്രോഗ്രാം ഓഫീസര്‍ എന്‍.കര്‍പകം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഹിമ, കെ.റ്റി സരള, യുവജന ക്ലബ്ബ് ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


