Share this News

സാനിയ മിർസ വിരമിച്ചു
ഇന്ത്യൻ ടെന്നീസിനെ വർണാഭമാക്കിയ 20 വർഷങ്ങൾക്കൊടുവിൽ സാനിയ മിർസ വിരമിച്ചു. ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗം ഡബിൾസ് ആദ്യറൗണ്ടിൽ പരാജയപ്പെട്ടതോടെയാണ് സാനിയയുടെ പ്രൊഫഷണൽ കരിയറിന് തിരശ്ശീല വീണത്. 36-കാരിയായ സാനിയ ഗ്രാൻഡ്സ്ലാം ടൂർണമെ ന്റുകളിൽ നിന്ന് ജനുവരിയിൽ വിരമിച്ചിരുന്നു. ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും 43 കരിയർ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഡബിൾസ് റാങ്കിങ്ങിൽ മുൻ ലോക ഒന്നാം നമ്പർ താരമാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News