പാലക്കയം മാവേലി സ്റ്റോര്‍ ഉദ്ഘാടനം മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും

Share this News

പാലക്കയം മാവേലി സ്റ്റോര്‍ ഉദ്ഘാടനം മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പാലക്കയത്ത് ആരംഭിക്കുന്ന മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 24) വൈകിട്ട് നാലിന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത കാര്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ മാവേലി സ്റ്റോറാണ് പാലക്കയത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷ യാവുന്ന പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാവും.

പരിപാടിയില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. നാരായണന്‍കുട്ടി ആദ്യ വില്പന നടത്തും. സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് കുമാര്‍ പട്ജോഷി, കാംകോ ചെയര്‍മാന്‍ കെ.പി സുരേഷ് രാജ് , ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ് , തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജോര്‍ജ് തച്ചമ്പാറ, പി.സി ജോസഫ്, തനൂജ രാധാകൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി കുര്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെറ്റി ലോറന്‍സ്, വി.എം.കൃഷ്ണന്‍ കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!