
ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്രകലശം തുടങ്ങി
ക്ഷേത്രത്തിൽ ഉത്സവത്തിനു മുന്നോടിയായി ചൈതന്യവർധനയ്ക്ക് നടത്തുന്ന ആയിരംകലശത്തിന്റെ ചടങ്ങുകൾ വ്യാഴാഴ്‌ച രാത്രി ആരംഭിച്ചു. മാർച്ച് രണ്ടിനാണ് സഹസ്രകലശവും ബ്രഹ്മകലശവും ഗുരുവായൂരപ്പന് അഭിഷേകം. മൂന്നിന് ഉത്സവം കൊടിയേറും.ആചാര്യവരണത്തോടെയാണ് സഹസ്രകലശച്ചടങ്ങുകൾ തുടങ്ങിയത്.ആചാര്യവരണശേഷം ശ്രീലകസമീപമുള്ള മുളയറയിൽ മുളയിട്ടു. പന്ത്രണ്ടുതരം ധാന്യവിത്തുകൾ പാലിൽ കഴുകി 16 വെള്ളിപ്പാലികകളിൽ വിതച്ചു. മാർച്ച് ഒന്നുവരെ മൂന്നുനേരം വിത്തുകൾ പൂജിക്കും. തന്ത്രി മുളപൂജ നിർവഹിച്ചതോടെ ആദ്യദിവസത്തെ ചടങ്ങുകൾ സമാപിച്ചു. വെള്ളിയാഴ്‌ച രാവിലെ മുളപൂജയും വൈകുന്നേരം രക്ഷോഘ്‌നഹോമവും വാസ്തുഹോമവും നടക്കും.കലശച്ചടങ്ങുകൾ ആരംഭിച്ചതോടെ ദർശനനിയന്ത്രണം തുടങ്ങി. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ഭക്തർക്ക് നാലമ്പലത്തിലേക്കുള്ള പ്രവേശനം ഒരുവരി മാത്രമാക്കി. ഇനി ഉത്സവം കഴിയുന്നതുവരെ ഗുരുവായൂരപ്പന് സ്വർണ ഉരുളിയിലാണ് നിവേദ്യം. മാർച്ച് പന്ത്രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
