
യു.എസ്.പ്രസിഡന്റ് സ്ഥാനാര്‍ഥി
വിവേക് രാമസ്വാമിയുടെ കുടുംബക്കാര്‍ വടക്കഞ്ചേരി സ്വദേശികള്‍

അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ കുടുംബവേരുകള്‍ വടക്കഞ്ചേരിയില്‍. 1970 കളുടെ തുടക്കത്തില്‍ കേരളത്തില്‍ നിന്ന് യു.എസ്സിലെ ഒഹായോയിലേക്ക് കുടയേറിയ വി.ജി.രാമസ്വാമിയുടെയും, ഡോ.ഗീതയുടെയും മകനാണ് വിവേക്. വി.ജി.രാമസ്വാമി വടക്കഞ്ചേരി ഗ്രാമത്തിലാണ് താമസിച്ചിരുന്നു. തുടക്കം വടക്കഞ്ചേരിയിലും, പിന്നീട് പാലക്കാട് വിക്‌ടോറിയ കോളേജിലുമാണ് പഠിച്ചത്. പിന്നീട് ഇപ്പോഴത്തെ എന്‍.ഐ.ടിയായ കോഴിക്കോട് റീജണല്‍ എന്‍ജിനീയറിംങ് കോളേജില്‍ നിന്ന് എന്‍ജീനീയറിംങില്‍ ബിരുദുവും നേടിയിട്ടുണ്ട്. വിവേകിന്റെ അമ്മ ഗീത സിന്‍സിനാറ്റിയില്‍ വയോജന മനഃശാസ്ത്രജ്ഞയായിരുന്നു. യു.എസിലാണ് വിവേക് ജനിച്ചതെങ്കിലും കേരളത്തിലെ കുടുംബവീട്ടിലെ ചടങ്ങുകള്‍ക്കും, വടക്കഞ്ചേരി വേലയ്ക്ക് ഉള്‍പ്പെടെ വിവേക് നാട്ടില്‍ എത്താറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തിലെ രാമസ്വാമിയുടെ ബന്ധുവായ അഡ്വ. വി.എം.പ്രസാദിനോടൊപ്പം പാലക്കാട് കോടതിയിലെത്തിയിട്ടുള്ള വിവേക് കോടതി നടപടികള്‍ കണ്ട് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.
സ്‌ട്രൈവ് അസറ്റ് മാജേ്‌മെന്റ്, ബയോഫാമസൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് തുടങ്ങിയവയുടെ സ്ഥാപകനും, സാമൂഹ്യ പ്രവര്‍ത്തകനുമാണ് 37 കാരനാണ് വിവേക്. യു.എസ്. ഫുഡ് ആന്റ് ഗ്രഡ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ച അഞ്ചെണ്ണമുള്‍പ്പെടെ വിവിധ മരുന്നുകള്‍ വിവേകിന്റെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. 4145 കോടി ആസ്ഥിയുടെ വിവേക് യു.എസിലെ റോയല്‍ സ്‌കൂളിലും ഹാര്‍ഡ് വാര്‍ഡ് സര്‍വ്വകലാശാലയിലുമാണ് വിദ്യാഭ്യാസം. വോക്് ഇന്‍കോര്‍പ്പറേറ്റ്, നേഷന്‍ ഓഫ് വിക്ടിംസ് എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്.
2024 ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെ വടക്കഞ്ചേരിയിലെ കുടുംബാംഗങ്ങള്‍ സന്തോഷത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവേകിന്റെ അച്ഛനും, അമ്മയും നാട്ടിലെത്തിയിരുന്നു. പിന്നീട് ശബരിമലയിലും, തിരുപ്പതി, തിരിച്ചെന്തൂര്‍ ക്ഷേത്രങ്ങളിലും, കുടുംബക്ഷേത്രമായ ഒലവക്കോട് ചന്ദനഭഗവതി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മടങ്ങിയത്. ഇന്ത്യന്‍ വംശജയായ അപൂര്‍വ തിവാരിയാണ് വിവേകിന്റെ ഭാര്യ വിവാഹശേഷം ഇരുവരും നാട്ടിലെത്തിയതായി ബന്ധു അഡ്വ.വി.എം.പ്രസാദ് പറഞ്ഞു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
