
സംസ്ഥാന ജൂനിയർ ഹോക്കി ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ ടീമിനെ അനുമോദിച്ചു.
സംസ്ഥാന ജൂനിയർ ഹോക്കി ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ ടീമിനെ പ്രതിനിധീകരിച്ച പന്തലാംപാടം മേരി മാത ഹയർ സെക്കൻഡറി സ്കൂളിലെ താരങ്ങളെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് വാദ്യമേളങ്ങളോടെ കായിക താരങ്ങളെ സ്വീകരിച്ചു. അനുമോദന സമ്മേളനം കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം കെ.അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് ജിജോ അറയ്ക്കൽ അധ്യക്ഷനായി.
സ്കൂൾ പ്രധാനാധ്യാപകൻ ജോജി ഡേവിഡ്, പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ്, മാനേജർ ഫാ.ജോബി കാച്ചപ്പിള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബോബൻ ജോർജ്, ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, പിടിഎ വൈസ് പ്രസിഡന്റ് ആർ.വേലായുധൻ, കായികാധ്യാപകൻ എം.സി.ഡോൺ, മുൻ പ്രധാനാധ്യാപകൻ പി.ജെ.ജോസ്, എബി വടക്കേക്കര, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി ഷിബു ജോൺ എന്നിവർ പ്രസംഗിച്ചു. താരങ്ങൾക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
