Share this News
കേന്ദ്ര സർക്കാരിന്റെ പാചകവാതക വിലക്കയറ്റത്തിനെതിരെ മംഗലംഡാം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലംഡാം ടൗണിൽ പ്രതിഷേധ കൂട്ടായ്മയും അടുപ്പ് കൂട്ടി സമരവും നടത്തി
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി അജീഷ് ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ S അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പറും ബ്ലോക്ക് സെക്രട്ടറിയുമായ ഡിനോയ് കോമ്പാറ യോഗം ഉദ്ഘാടനം ചെയ്തു . മുൻ വാർഡ് മെമ്പർ ബെന്നി, വാർഡ് മെമ്പർമാരായ V വാസു, അഡ്വ ഷാനവാസ്, മോളി പിജെ,ടോമി പാലക്കൽ, എന്നിവർ സംസാരിച്ചു. ബേബി ആറ്റുച്ചാലിൽ നന്ദി പറഞ്ഞ യോഗം വിറകടുപ്പിൽ വെച്ച ചായ വിതരണവും നടത്തി അവസാനിപ്പിച്ചു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GEDgvYlAVIF0bhzEUf7fOQ
Share this News