കൊഴിഞ്ഞാമ്പാറ ഫയര്‍സ്റ്റേഷന് രണ്ട് കോടി ; വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

Share this News

കൊഴിഞ്ഞാമ്പാറ ഫയര്‍സ്റ്റേഷന് രണ്ട് കോടി ; വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി




കൊഴിഞ്ഞാമ്പാറ ഫയര്‍സ്റ്റേഷന് രണ്ട് കോടി രൂപ അനുവദിച്ച് ഡി.പി.ആര്‍ നടപടികള്‍ ആരംഭിച്ചതായും ചിറ്റൂര്‍ മണ്ഡലത്തില്‍ 1700 കോടിയുടെ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതായും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലം എം.എല്‍.എയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് അനുവദിച്ച ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചിറ്റൂരിന്റെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി കൂടുതല്‍ വെതര്‍ സ്റ്റേഷനുകള്‍ അനുവദിച്ചതായും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വെതര്‍ സ്റ്റേഷനുകളുള്ളത് ചിറ്റൂരിനാണെന്നും മന്ത്രി പറഞ്ഞു. വെതര്‍ സ്റ്റേഷനുകള്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെടുത്തി പദ്ധതി ആവിഷ്‌കരിക്കുന്നതായും കാലാവസ്ഥാ വ്യതിയാനത്താല്‍ കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടത്തിന് ഇതിലൂടെ നഷ്ടപരിഹാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ടി. അനൂപ് അധ്യക്ഷനായി. ചിറ്റൂര്‍- തത്തമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിത മുഖ്യാതിഥിയായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. മുരുകദാസ്, പെരുമാട്ടി, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റിഷാ പ്രേംകുമാര്‍, ഡി.ജോസി ബ്രിട്ടോ, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജയ്സണ്‍ ഹിലാരിയോസ്, ചിറ്റൂര്‍ ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. സത്യപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇

https://chat.whatsapp.com/GEDgvYlAVIF0bhzEUf7fOQ


Share this News
error: Content is protected !!