
തത്തമംഗലത്ത് വാഹനാപകടം; സ്വകാര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് 61 – കാരിക്ക് ദാരുണാന്ത്യം
തത്തമംഗലം പള്ളിമുക്കിലാണ് രാവിലെ പത്തരയോടെ അപകടം ഉണ്ടായത് പട്ടംചേരി അണക്കാട് സ്വദേശി വിശ്വനാഥന്റെ ഭാര്യ സുമന്തിയാണ് അപകടത്തിൽ മരിച്ചത്
കുഴൽമന്ദം ചിറ്റൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് തത്തമംഗലത്ത് ആളെ ഇറക്കി പോകുകയായിരുന്നു ഈ സമയം പട്ടംചേരിയിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന സുമന്തിയുടെ വാഹനം ബസിന്റെ പുറകുവശത്ത് ഇടിച്ചു സ്കൂട്ടറിന്റെ ഹാൻഡിൽ പുറകിൽ മുട്ടിയതും സുമന്തി റോഡിലേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു
ബസ്സിന്റെ പുറകിലെ ടയർ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട് മാർക്കറ്റിംഗ് സൊസൈറ്റിയിൽ നിന്നും വിരമിച്ച ജീവനക്കാരിയാണ് സുമന്തി മകൻ ആശിർവാദ് എയർഫോഴ്സിലാണ് ആദർശ്യ, ഐശ്വര്യ എന്നിവരാണ് മറ്റു മക്കൾ


(പാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/GEDgvYlAVIF0bhzEUf7fOQ

