NH 544 മണ്ണുത്തി-വടക്കൻഞ്ചേരി ദേശീയപാത നിർമ്മാണം നിലച്ചു . കരാറുകാരനെ പോലീസ് മർദിച്ചസംഭവം വിവാദമാകുന്നു

Share this News

വടക്കഞ്ചേരി: ദേശീയപാത നിർമാണത്തിനു സാധന സാമഗ്രികൾ നൽകുന്ന കരാറുകാരനെ പോലീസ് മർദിച്ച സംഭവം വിവാദമാകുന്നു. മർദനമേറ്റ തൃശൂർ പാമ്പൂർ സ്വദേശി തോമസ് പടിക്കലെ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. പരാതിയിൽ രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽ
കാൻ ആലത്തൂർ ഡിവൈഎസ്പിക്കു നിർദേശം നൽകിയിട്ടുണ്ട്.

ഇടതുചെവിക്കു മർദനമേറ്റ കരാറുകാരൻ തൃശൂരിലെ സ്വ
കാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കേൾവിത്തകരാർ ഉൾപ്പെടെ അനുഭവപ്പെടുന്നുണ്ടെന്നും വിദഗ്ധചികിത്സയ്ക്കു നിർദേശിച്ചിരിക്കുകയാണെന്നും തോമസ് പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ കരാർ കമ്പനിയായ കെഎംസിയുടെ ഓഫീസ് പ്രവർത്തിക്കുന്ന ചുവട്ടുപാടത്തുവച്ചായിരുന്നു സംഭവം. കരാർ കമ്പനിക്കു മെറ്റൽ, മണൽ, ടാർ മിക്സർ തുടങ്ങിയവ നൽകിയ വകയി ൽ ഒരു കോടിയോളം രൂപ കരാർ കമ്പനി തോമസിനു നൽകാനുണ്ട്.കമ്പനി അധികൃതരോട് ഇതു
ചോദിക്കാൻ എത്തിയപ്പോൾ വാക്കുതർക്കം ഉണ്ടാവുകയും ഇതി നിടെ ഒരു പോലീസ് ഉദ്യോഗ
സ്ഥൻ തള്ളുകയും ഫോണിൽ മറ്റൊരാളെ വിളിക്കുന്നതിനിടെ ചെവിക്ക് അടിക്കുകയും ചെയ്തുവെന്ന് എസ്.പിക്ക് കൊളത്ത പരാതിയിൽ പറയുന്നു. ഈ സംഭവത്തോടെ മറ്റു കരാറുകാരും പണം കിട്ടില്ലെന്ന ആശങ്കയിലാണ്

ഇന്നലെ മുതൽ ദേശീയ പാത നിർമ്മാണം നിലച്ചിരിക്കുകയാണ് റോഡ് പണിക്ക് സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന മറ്റ് കരാറുകാരും ഒന്നിച്ചാണ് ഇപ്പോൾ പോലീസിൻ്റെ പ്രവർത്തിക്ക് എതിരെ രംഗത്ത് വന്നിട്ടുള്ളത്


Share this News
error: Content is protected !!