ദേശീയപാത വികസനം കരാർ കമ്പനി വഞ്ചിച്ചതായി സ്ഥലം ഉടമ വാടക ഇനത്തിലും ഉപകരാർ എടുത്തവർക്കും മൊത്തത്തിൽ കൊടുക്കുവാനുള്ളത് കോടികൾ

Share this News

പണികൾ നിർത്തിവെച്ച് പന്നിയങ്കരയിലെ ടോൾ പിരിവ് ഉൾപ്പെടെ മറ്റൊരു കമ്പനിക്ക് മാറുന്നുവെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് വർഷങ്ങളായി കുടിശ്ശിക യായി കിട്ടാനുള്ളവർ സംഘടിക്കുന്നത് .പ്രശ്നം രൂക്ഷമാവുമ്പോൾ കുറച്ച് പണം നൽകി തത്കാലം നീട്ടികൊണ്ടു പോകുന്ന പണികളാണ് കുറച്ച് നാളുകളായി നടക്കുന്നത് എന്ന് പറയുന്നു.

കുതിരാനിലെ പാറപൊട്ടിച്ച കല്ലുകൾ കൊണ്ട് നിക്ഷേപിച്ച സ്ഥലത്തെ വാടക ഇനത്തിൽ 21 ലക്ഷവും സർക്കാരിൽ റോയാൽറ്റി കെട്ടാതെ മണ്ണ് എടുത്തതിന് റോയാലിറ്റി ക ലക്ഷവും ഉടമയ്ക്ക് അടയ്ക്കേണ്ട സ്ഥിതിയിൽ കമ്പനി എത്തിച്ചതായി സ്ഥല ഉടമകൾ പറയുന്നു.

വളരെ അധികം പ്രതിസന്ധിയിലേക്കാണ് ഹൈവേ നിർമ്മാണം പോകുന്നത് മേല്പാലങ്ങൾ പല സ്ഥലങ്ങളിലും പണിയാത്ത് കോസിംങ്ങ് ചെയ്യാൻ കഴിയാതെ വലയുകയാണ് മണ്ണൂത്തി മുതൽ വടക്കൻഞ്ചേരി വരെയുള്ള ആളുകൾ . മുഴുവൻ പണികൾ ചെയ്യാതെ ടോൾ പിരിക്കാൻ തുടങ്ങാൻ ഒരുങ്ങുന്നു എന്നും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ട് മറ്റൊരു പാലിയേക്കര ആവർത്തിക്കുവാൻ ഒരുങ്ങുയാണ് പന്നിയങ്കര എന്ന് പൊതു സംസാരവും ഉണ്ട്


Share this News
error: Content is protected !!