
അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണം -സംസ്ഥാനതല പരിപാടി സംഘടിപ്പിച്ചു.
അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണം സംസ്ഥാനതല പരിപാടികൾ സംഘടിപ്പിച്ചു.കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കാപ്സ്) പാലക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ, കുടുംബശ്രീ ജില്ലാ മിഷൻ, ദിശ പാലക്കാട് എന്നിവരുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച ദിനാചരണം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.
കാപ്സ് ജില്ലാ പ്രസിഡന്റ് ജി.ജിജിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുൻ ബാലവകാശ കമ്മീഷൻ അംഗവും, കാപ്സ് സംസ്ഥാന പ്രസിഡന്റുമായ എം. പി. ആന്റണി മുഖ്യഥിതി ആയിരുന്നു.പാലക്കാട് കെ.ജി.ഒ.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ സൗമ്യ ടിറ്റോ, ജില്ലാ പ്രൊബേഷൻ ഓഫീസർ പി. സുബീഷ്, കേരള വനിതാ കമ്മീഷന്റെ മികച്ച ഫോട്ടോഗ്രഫി മാധ്യമപുരസ്‌കാരം കരസ്ഥമാക്കിയ പാലക്കാട് മാതൃഭൂമി യൂണിറ്റ് ഫോട്ടോ ജേർണലിസ്റ്റ് പി. പി.രതീഷ്, മുംബൈ പ്രസ്സ് ക്ലബ്ബിന്റെ ബിഗ് പിക്ചർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ മലയാള മനോരമ പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫർ ജിൻസ് മൈക്കിൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) അലമ്നൈ അസോസിയേഷന്റെ ഇന്ത്യൻ ലാംഗ്വേജ് റിപ്പോർട്ടർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ മലയാള മനോരമ പാലക്കാട് യൂണിറ്റ് റിപ്പോർട്ടർ ബിജിൻ സാമുവൽ, സോഷ്യൽ വർക്കർ സി.പ്രശാന്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കാപ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.അബ്ദുൾ റഹിമാൻ, അഡ്വൈസറി ബോർഡ് അംഗം കെ. സതീഷ്, ജില്ലാ ജോയിൻ സെക്രട്ടറി കെ.വി.ഫാബിൻ റഹ്മാൻ, ദിശ പ്രസിഡന്റ് ഒ.പി. സുരേഷ്കുമാർ, മേഴ്‌സി കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ബെറ്റി തോമസ്, അധ്യാപകരായ കെ. ശ്രുതിമോൾ, ടെസ്സി കുര്യൻ എന്നിവർ സംസാരിച്ചു.
ജില്ലയിലെ പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ എന്നിവർക്കായി ആർട്ട് ഓഫ് പാരന്റിങ് എന്ന വിഷയത്തിൽ കാപ്സ് സ്കിൽ അക്കാഡമി കോർഡിനേറ്റർ അഭിലാഷ് ജോസഫ് ക്ലാസ്സ് നയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6

