
പുതുക്കോട് ജി എ എൽ പി സ്കൂളിൽ 125-ാം വാർഷികാഘോഷം നടത്തി
പുതുക്കോട് ജി എ എൽ പി സ്കൂൾ 125-ാം വാർഷികാഘോഷം കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ സംരക്ഷണസമിതി ചെയർമാൻ സുരേഷ് വേലായുധൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ ഫറൂഖ് അബ്ദുൾ റഹ്മാൻ വിശിഷ്ടാതിഥിയായി.
ജനപ്രതിനിധികളായ ജയന്തി പ്രകാശ്, കെ.ഉദയൻ, മേഘ അനിൽ കുമാർ, ആർ.ശ്രീജിത്ത്, സ്കൂൾ മാനേജർ വൈ .ഷാബിറ മീരാൻഷാ, ഹെഡ്മിസ്ട്രസ് ഒ.അനിത ടീച്ചർ, പിടിഎ പ്രസിഡന്റ് പദ്മ പ്രവീഷ്, മീരാൻഷാ മാസ്റ്റർ, പി.എസ് ഫാസില,എസ്.വിദ്യ, സി.ജി.ചിത്ര ടീച്ചർ എന്നിവർ സംസാരിച്ചു.
തുടർന്ന് വേദിയെ നാദലഹരിയിൽ ആറാടിച്ചുകൊണ്ട് രാമശ്ശേരി രാമൻകുട്ടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ നൃത്തനൃത്യങ്ങളും അരങ്ങേറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6

