കൊല്ലങ്കോട് നെന്മാറ ജനവാസ മേഖലയിൽ പുലിയിറങ്ങി

Share this News

കൊല്ലങ്കോട് നെന്മാറ ജനവാസ മേഖലയിൽ പുലിയിറങ്ങി

കൊല്ലങ്കോട് നെന്മാറ അകം പാടത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി .അകംപാടം സുധീഷിൻ്റെ വീട്ടിലെ വളർത്തുനായയെ പിടിച്ചു കൊണ്ടു പോയി . രാവിലെ നായയെ കാണാത്തതിനെ തുടർന്ന് വീട്ടിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് പുലിയുടെ സാന്നിധ്യം ഉറപ്പായത് . ബുധൻ പുലർച്ചക്ക് ഒരു മണിയോടെ വന്ന പുലി നായയെ കഴുത്തിൽ കടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ നീരീക്ഷണ ക്യാമറയിൽ തെളിഞ്ഞു .വനം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു . വനം ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം ഉറപ്പാക്കി .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!