വീട്ടിൽ വളർത്തിയ നായയെ പുലി പിടിച്ച സംഭവം ;ഭീതിയോടെ പ്രദേശവാസികൾ
പോത്തുണ്ടി അകമ്പാടത്ത് വീട്ടിൽ വളർത്തിയ നായയെ കഴിഞ്ഞദിവസം രാത്രിപുലി പിടിച്ച സംഭവത്തിന്‌ശേഷം , വൈകുന്നേരം ആയാൽ പുറത്തിറങ്ങാതെ നാട്ടുകാർ ഇന്നലെ രാത്രി മുഴവനും ഫോറസ്റ്റ് അധിക്ര ധർ. അരിച്ചു പെറുക്കിയിട്ടും പുലിയെ കണ്ടത്താനായില്ല കൂട് വയ്ക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് പമുണ്ടിയം പറമ്പ് കിഴക്കുംപുറം വീട്ടിൽ സുധീഷിന്റെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് പുലി പിടിച്ചത്.
കഴിഞ്ഞ ദിവസംരാവിലെ നായയെ കാണാതായതിനെത്തുടർന്ന് വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാത്രി 12 മണിയോടെ പുലി വരുന്നതുംപരിസരം നിരീക്ഷിച്ച് നായയെ പിടിച്ചുകൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചത്. 4000 രൂപയോളം വില വരുന്ന ആറുമാസം പ്രായമായ നായയാണ്. രാത്രി 11. 30 വരെ വീട്ടുകാരോടൊത്ത് വീട്ടിനു പുറത്ത് സമയം ചെലവഴിച്ച നായയാണ് വീട്ടുകാർ വീട്ടിനുള്ളിൽ കയറി അൽപസമയത്തിനകം പുലി പിടിച്ചത്. സമീപ വീടുകളിലെ നായ്ക്കളെയും പലപ്പോഴായി കാണാതായിട്ടുണ്ടെങ്കിലും മറ്റേതെങ്കിലും കാരണം കൊണ്ട് നഷ്ടപ്പെട്ടതാണെന്നാണ് പ്രദേശവാസികൾ കരുതിയിരുന്നത്.
അടുത്തടുത്തായി പത്തോളം വീടുകൾക്കിടയിൽ ഉള്ള വീട്ടിൽ നിന്നാണ് കഴിഞ്ഞ രാത്രി പുലി നായയെ പിടികൂടിയത്. പുലിയുടെ സാന്നിധ്യം അറിഞ്ഞതോടെ പ്രദേശത്തെ വീട്ടുകാർ ഭയചകിതരാണ്. പ്രഭാത നടത്തത്തിന് ഇറങ്ങുന്ന സുധീഷിന്റെ അമ്മ മാധവി സംഭവദൃശ്യങ്ങൾ കണ്ട് ഏറെ ഭയപ്പാടോടെയാണ് നായയെ പിടിച്ച ദൃശ്യം നോക്കി കാര്യങ്ങൾ പറഞ്ഞത്. രാവിലെയും വൈകിട്ടും വൈകിട്ടും അതുവഴി നടന്നുവരുന്ന പ്രദേശവാസികൾ ഇതോടെ ഭീതിയിലായി. വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് പോത്തുണ്ടി സെക്ഷൻ ജീവനക്കാർ സ്ഥലത്തെത്തി വീഡിയോ ദൃശ്യങ്ങൾ കൊണ്ടുപോയി.
ജനവാസ മേഖലയിൽ എത്തിയ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ച് പ്രദേശവാസികളുടെ ഭീതി അകറ്റണം എന്നും പ്രദേശത്ത് കാലി വളർത്തലും ആട് വളർത്തലും നടത്തുന്ന കർഷകർക്ക് പുലി സാന്നിധ്യം ഭീഷണിയായെന്നും പ്രദേശവാസികൾ പറഞ്ഞു. പോത്തുണ്ടി വനമേഖലയിൽ നിന്നും നാല് കിലോമീറ്റർ ജനവാസ മേഖലയിലാണ് പുലി നായയെ പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6