Share this News

കേരള നദ്‌വത്തുൽ മുജാഹിദീൻ മേഖല കമ്മിറ്റി വിജ്ഞാന സദസ്സും നോമ്പുതുറയും നടത്തി
കേരള നദ്‌വത്തുൽ മുജാഹിദീൻ മേഖല കമ്മിറ്റി വടക്കഞ്ചേരി ഷാ ടവറിൽ വെച്ച് റമദാൻ വിജ്ഞാന സദസ്സും സമൂഹ നോമ്പുതുറയും നടത്തി.
ആലത്തൂർ മണ്ഡലം സെക്രട്ടറി കാസിം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അബ്ദുൽ കരീം ബാഖവി റമദാനിൽ ആർജിക്കേണ്ട സൽഗുണങ്ങളെക്കുറിച്ചും വർജിക്കേണ്ട ദുരാചാരങ്ങളെയും ദുസ്വഭാവങ്ങളെക്കുറിച്ചും സദസ്സിനെ ഓർമിപ്പിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. എം.ഇ. ഇബ്രാഹിം
സ്വാഗതവും സി.എസ്.
ഉസ്മാൻ മാസ്റ്റർ
കൃതജ്ഞതയും രേഖപ്പെടുത്തി.
തുടർന്ന് മത സൗഹാർദ്ദത്തിൽ ഊന്നിയ സമൂഹ നോമ്പുതുറയും നടക്കുകയുണ്ടായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News