
പോത്തുണ്ടി അണക്കെട്ടില്‍ 2.5 അടിവെള്ളം മാത്രം
കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക

പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള പദ്ധതികളും ആശങ്കയിലാകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് മാര്‍ച്ച് 31 ന് രേഖപ്പെടുത്തിയത്. 54 അടി സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ നിര്‍ബന്ധമായും നിലനിര്‍ത്തേണ്ട അളവിനേക്കാള്‍(ഡെഡ് സ്‌റ്റോറേജ്) ഇപ്പോള്‍ 2.5 അടി മാത്രമാണ് വെള്ളമുള്ളത്. ഇതോടെയാണ് 255 കോടി രൂപ ചെലവഴിച്ച് കിഫ്ബി വഴി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികള്‍ ആശങ്കയിലേക്ക് നീങ്ങുന്നത്.
നിലവില്‍ നെന്മാറ, അയിലൂര്‍, മേലാര്‍കോട് ഗ്രാമപഞ്ചായത്തുകളിലേക്കാണ് അണക്കെട്ടില്‍ നിന്ന് കുടിവെള്ള ജലവിതരണം നടത്തുന്നത്. അണക്കെട്ടില്‍ വെള്ളം കുറഞ്ഞതോടെ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോള്‍ ജവവിതരണവും നടക്കുന്നത്. രണ്ടുമാസത്തേക്ക് മൂന്ന് പഞ്ചായത്തുകളിലേക്ക് കുടിവെള്ളത്തിന് നല്‍കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. അണക്കെട്ടില്‍ വെള്ളം കുറഞ്ഞതോടെ മീന്‍ വളര്‍ത്തലും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
കിഫ്ബി പദ്ധതിയ്ക്ക് വെള്ളമില്ലാത്ത സ്ഥിതി
നിലവില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ കൂടാതെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ആറ് ഗ്രാമപഞ്ചായത്തുകളില്‍ കൂടി പോത്തുണ്ടി വെള്ളം എത്തിക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. പല്ലശ്ശന, എരിമയൂര്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് പല്ലശ്ശന പല്ലാവൂരിനടുത്തുള്ള കുന്നില്‍ മുകളില്‍ 33 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ളതും, എലവഞ്ചേരിയിലേക്ക് വെങ്കായപ്പാറയില്‍ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ളതും, ആലത്തൂര്‍, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കായി വെങ്ങന്നൂര്‍ നിരങ്ങാംപാറയില്‍ 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ളതുമായ ജലസംഭരണികളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം 855 കിലോമീറ്റര്‍ ദൂരം ജലവിതരണക്കുഴലുകളും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ഇതിനായി പോത്തുണ്ടിയില്‍ 26 ദശലക്ഷം ലിറ്റര്‍ വെള്ളം ശുചീകരിക്കാനുള്ള പ്ലാന്‍ിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ വിതരണത്തിനാവശ്യമായ വെള്ളം മാത്രം അണക്കെട്ടിലില്ല.
കാര്‍ഷിക മേഖലയ്ക്കും തിരിച്ചടിയാകും
പൂര്‍ണ്ണ സംഭരണശേഷിയുണ്ടായിട്ടുപോലും ആയക്കെട്ട് പ്രദേശത്തെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ രണ്ടാം വിള നെല്‍കൃഷിയ്ക്ക് പൂര്‍ണ്ണമായും ജലവിതരണം നടത്താന്‍ കഴിയാതെ വാലറ്റ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഉണങ്ങിയിരുന്നു. കാര്‍ഷിക മേഖലക്ക് ആവശ്യമായ വെള്ളത്തിന്റെ അളവും, അണക്കെട്ടില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തിന്റെ അളവും ഉള്‍പ്പെടെയുള്ള പ്രാഥമിക പഠനം തടത്താതെയാണ് കിഫ്ബി പദ്ധതി നടപ്പിലാക്കിയതെന്നാണ് ജലസേചന വിഭാഗം അധികൃതര്‍ പറയുന്നത്. ഇതോടെ കാര്‍ഷിക മേഖലയ്ക്കും, കുടിവെള്ളത്തിനും വെള്ളമില്ലാത്ത സ്ഥിതിയാണ് അണക്കെട്ടിലുള്ളത്.
വര്‍ഷം ജലനിരപ്പ്
2019 മാര്‍ച്ച് 31 4.98 അടി
2020 മാര്‍ച്ച് 31 8.80 അടി
2021 മാര്‍ച്ച് 31 5.02 അടി
2022 മാര്‍ച്ച് 31 5.38 അടി
2023 മാര്‍ച്ച് 31 2.52 അടി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6
