
ജനവാസ മേഖലയില്‍ സ്ഥാപിച്ച ടാര്‍ മിക്‌സിംഗ് പ്ലാന്റ് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നതിനെതിരെ ബി.ജെ.പി
ജനവാസ മേഖലയില്‍ സ്ഥാപിച്ച ടാര്‍ മിക്‌സിംഗ് പ്ലാന്റ് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നതിനെതിരെ ബി.ജെ.പി വടക്കഞ്ചേരി തേനിടുക്ക് കരിങ്കുന്നത്ത് സ്ഥാപിച്ച് സ്വകാര്യ വ്യക്തിയുടെ ടാര്‍ മിക്സിങ്ങ് പ്ലാന്റാണ് രോഗ ഭീഷണി ഉയർത്തുന്നത്. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയും , മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഴയ അനുമതിരേഖ ഉപയോഗിച്ചാണ് ഇപ്പോഴും പ്ലാന്റ് വിഷപ്പുക പുറത്ത് വിട്ട് പ്രവര്‍ത്തിച്ചുവരുന്നത്.
പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ നിര്‍ത്തിവെയ്ക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ ഗുരു അദ്ധ്യക്ഷനായി, പ്രതിഷ് കുമാർ ,രാജൻ ആയക്കാട്, രത്നകുമാർ പൂക്കാട് , സോമൻ, സുമേഷ് , ഉണ്ണി പോത്തപ്പാറ തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

