
അരിക്കൊമ്പനെ ആന പരിപാലന കേന്ദ്രത്തിൽ ആക്കുക. കത്തോലിക്കാ കോൺഗ്രസ്.
അരിക്കൊമ്പൻ എന്ന അക്രമകാരിയായ ആനയെ ചിനക്കനാലിൽ നിന്നും പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റുകയല്ല വേണ്ടതെന്നും ആന പരിപാലന കേന്ദ്രത്തിൽ ആക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു.
പറമ്പിക്കുളത്ത് താമസിക്കുന്ന ജനങ്ങൾക്ക് ഭീതിയുടെ ദിനങ്ങൾ സമ്മാനിക്കരുത്. അക്രമകാരിയായ അരിക്കൊമ്പനെ ആന പരിപാലന കേന്ദ്രത്തിലേക്ക് അയക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരം.
വന്യമൃഗശല്ല്യത്തിനെതിരെ സർക്കാറിന്റെ നയപരമായ തീരുമാനമാണ് ആവശ്യം. സർക്കാറിന്റെ നയപരമായ തീരുമാനങ്ങളിൽ ജുഡീഷ്യറി ഇടപെടുമ്പോൾ കോടതികളിൽ സർക്കാർ നിലപാട് വ്യക്തമാക്കി സർക്കാരിന്റെയും ജനങ്ങളുടെയും ആവശ്യം ഉന്നയിക്കണം. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെ നയപരമായ തീരുമാനങ്ങൾക്ക് മുകളിൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം അപലപനീയമാണ്.
അരിക്കൊമ്പനെന്ന ആനയെ പിടിക്കാൻ സർക്കാർ നടപടികൾ ആരംഭിക്കുകയും മൃഗ സ്നേഹികൾ ഹൈക്കോടതിയെ സമീപിച്ച് ആനയെ പിടിക്കാനുള്ള നടപടികൾക്ക് സ്റ്റേ ഉത്തരവ് നേടുകയും ചെയ്തത് മലയോര ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അരിക്കൊമ്പന്റെ പരിപാലന ചുമത കേസ് നൽകിയ മൃഗ സ്നേഹികൾ ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്.
മലയോര ജനതയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
യോഗം കത്തോലിക്കാ കോൺഗ്രസ് പാലക്കാട് രൂപതാ ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.സി.എം.മാത്യു, രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, രൂപതാ ഭാരവാഹികളായ കെ.എഫ്.ആന്റണി, ജോസ് മുക്കട, ബോബി പൂവത്തിങ്കൽ, ജോസ് വടക്കേക്കര, ബെന്നി ചിറ്റേട്ട്, സേവ്യർ കലങ്ങോട്ടിൽ, ഷേർളി റാവു, സുജ തോമസ്, റെജിമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74
