Share this News

കാരപ്പാടം സോഷ്യൽ വെൽഫയർ അസോസിയേഷൻ ലൈബ്രറിയുടെ 8-ാംവാർഷിക പൊതുയോഗം നടത്തി
കാരപ്പാടം സോഷ്യൽ വെൽഫയർ അസോസിയേഷൻ ലൈബ്രറിയുടെ 8-ാം വാർഷിക പൊതുയോഗം വായനശാലയിൽ വച്ച് നടന്നു. ലൈബ്രറി സെക്രട്ടറി വി. വിജയൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ടി. സുനിൽമാസ്റ്റർ അധ്യക്ഷത വഹിച്ചു. ആലത്തൂർ താലൂക് ലൈബ്രറി കൌൺസിൽ പ്രസിഡന്റ് പി. മോഹനൻമാസ്റ്റർ ഉദ്ഘടാനം ചെയ്തു.ശേഖരീപുരം മാധവൻ (നാടക -സിനിമാനടൻ, സംവിധായകൻ, തിരക്കഥകൃത്ത് ഗാനരചയിതാവ് )മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ്‌മെമ്പർ എൻ. ശിവദാസൻ ആശംസ അർപ്പിച്ചു സംസാരിച്ചു. സർഘോത്സവ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. ലൈബ്രെറിയൻ ജിൻസി റിപ്പോർട്ടും വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.പുതിയ പ്രസിഡന്റ് പി. കെ മുരളി നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

Share this News