
പന്നിയങ്കര ടോൾ കൊള്ളക്കെതിരെ പാലക്കാട് – തൃശൂർ ജില്ലകളിലെ ടോളുമായി ബന്ധപ്പെട്ട മൂന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിവ് നടത്താനുള്ള കരാർ കമ്പനിയുടെ തീരുമാനത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാലക്കാട് – തൃശൂർ ജില്ലകളിലെ ടോളുമായി ബന്ധപ്പെട്ട മൂന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. ഏപ്രിൽ 9 ന് വൈകിട്ട് 6 മണി മുതൽ രാവിലെ 12 മണി വരെയുള്ള രാപകൽ സമരം നടത്തി. യോഗത്തിൽ വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. മാധവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു. ആലത്തൂർ എംപി രമ്യ ഹരിദാസ് മുഖ്യ അതിഥിയായി. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ആലത്തൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ ശ്രീനിവാസൻ
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ കെ.മോഹൻദാസ്, സി.ചന്ദ്രൻ, ജയരാജ്, അരവിധാക്ഷൻ മാസ്റ്റർ, കെ പി ചാക്കോച്ചൻ, കെ എം പൗലോസ്, അമ്പിളി മോഹൻദാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

