
അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിൽ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തിൽ; നെന്മാറയിൽ പ്രതിഷേധ ജാഥ നടത്തി

വനം വകുപ്പിന്റെ തലതിരിഞ്ഞ തീരുമാനം വിദഗ്ധ സമിതിയുടെ മറവിൽ കോടതി ഉത്തരവായി എത്തിയതാണെന്നും. അരിക്കൊമ്പനെ വനം വകുപ്പ് ജൈവായുധമായി മലയോരമേഖലയിലുള്ള ജനവാസ മേഖലയ്ക്ക് നേരെ പ്രയോഗിക്കുകയാണെ ന്നും വനം വകുപ്പിന്റെ ബിനാമി ടീമായി പരിസ്ഥിതി സംഘടനകൾ മാറിയതിന്റെ തെളിവാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവ് ഉണ്ടാക്കാൻ പ്രേരിപ്പിച്ചതെന്നും അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടാൻ അനുവദിക്കില്ലെന്നും ആക്രമണകാരിയായ അരികൊമ്പനെ കൂട്ടിലടക്കണമെന്നും കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) ഭാരവാഹികൾ പറഞ്ഞു. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ കിഫ. നെന്മാറയിൽ നിന്നും ഡി. എഫ്. ഒ. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സണ്ണി കിഴക്കേക്കര എം അബ്ബാസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അധികാരികളുടെ മനസ്സിൽ വെളിച്ചം എത്തിക്കാൻ എന്ന ഉദ്ദേശത്തോടെ പകൽ വെളിച്ചത്തിലും കത്തിച്ചുവച്ച റാന്തലുകളും പ്ലക്കാർഡുകളും പിടിച്ച് നൂറുകണക്കിന് മലയോരവാസികൾ പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് അയിനം പാടത്തുള്ള ഡി. എഫ്. ഒ. ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഡോ. സിബി സക്കറിയ അധ്യക്ഷനായി. കിഫ ജില്ലാ പ്രസിഡണ്ട് സണ്ണി കിഴക്കേക്കര പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഫാദർ സജി വട്ടംകുളം മുഖ്യപ്രഭാഷണം നടത്തി. രാമദാസ് ഇളനാട്, ജോമി മാളിയേക്കൽ, ബിനു പൈതല, എസ് എം ഷാജഹാൻ എന്നിവർ സംസാരിച്ചു അബ്ബാസ് ഒറവൻചിറ നന്ദി പറഞ്ഞു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

