
കേരളത്തിലെ മുഴുവൻ വില്ലേജുകളെയും സ്മാർട്ട് വില്ലേജുകൾ ആക്കും. മന്ത്രി കെ രാജൻ
എല്ലാവർക്കും ഭൂമി എല്ലാവർക്കും ഭൂരേഖ, സേവനങ്ങളും സ്മാർട്ട് പദ്ധതിയുമായി കേരള സർക്കാർ മുന്നോട്ടുപോകുമെന്നും, നാലുവർഷംകൊണ്ട് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം ഡിജിറ്റൽ റീസർവ്വേ പൂർത്തിയാക്കുമെന്നും. ഇതോടെ ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും എന്റെ ഭൂമി പോർട്ടൽ യാഥാർത്ഥ്യമാകുന്നതോടെ റവന്യൂ റജിസ്ട്രേഷൻ വില്ലേജ് തലത്തിലെ ഭൂമി സംബന്ധമായ എല്ലാ രേഖകളും തർക്ക രഹിതമായി പൊതുജനത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. നെന്മാറ, വല്ലങ്ങി, അയിലൂർ വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിട ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിത സ്മാർട്ട് വില്ലേജുകളാക്കി മാറ്റുന്ന നെന്മാറ, വല്ലങ്ങി, അയിലൂർ വില്ലേജ് ഓഫീസുകളുടെ പുതുക്കിപ്പണിത കെട്ടിട ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. നെന്മാറ, വല്ലങ്ങി വില്ലേജുകളുടെ ഉദ്ഘാടനം നെന്മാറയിലും അയിലൂർ വില്ലേജിന്റെ അയിലൂരിലും നടന്ന പൊതു പരിപാടിയിലാണ് നിർവഹിച്ചത് റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് പഴയ കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത് പുതിയ വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജുകൾ ആക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ടിടത്തായി നടന്ന ചടങ്ങിൽ കെ. ബാബു, എം.എൽ.എ. അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ഡോ. എസ് ചിത്ര സ്വാഗതം പറഞ്ഞ യോഗങ്ങളിൽ കെ ബാബു എം.എൽ.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോൾ, ജില്ലാ പഞ്ചായത്തംഗം ആർ. ചന്ദ്രൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി, നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ രാജീവ് അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് വിഗ്നേഷ്, എ ഡി എം മണികണ്ഠൻ, തഹസിൽദാർമാരായ മുഹമ്മദ് റാഫി.എൻ. എം, കെ. ശരവണൻ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആർ ഡി ഒ. ഡി. അമൃതവല്ലി നന്ദി പറഞ്ഞു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

