
തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന പൊതുകുളങ്ങളിലെ കാർപ്പ് മത്സ്യ കൃഷിയുടെ വിളവെടുത്തു
തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ്നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യ കൃഷി രണ്ടാ ഘട്ടത്തിന്റെ ഭാഗമായതും മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയിലുൾപ്പെട്ടതുമായ പൊതുകുളങ്ങളിലെ കാർപ്പ് മത്സ്യ കൃഷിയുടെ വിളവെടുപ്പ് വെമ്പല്ലൂർ – മുഹമദ് അബ്ബാസ് ഏറ്റടുത്ത് നടത്തുന്ന തിരുവെമ്പല്ലൂർ യിറക്കുളത്തിൽ നടന്നു. പഞ്ചായത്ത് ഫിഷറീസ് പ്രമോട്ടർ ഉദ്ഘാടനം ചെയ്തു. വിശാഖ് മുഹമദ് അബ്ബാസ് എന്നിവർ സംസാരിച്ചു. കട് ല – റോഗു മത്സ്യങ്ങളാണ് വിളവെടുത്തത് – കൂടാതെ തദ്ദേശിയ ഇനമായ കരിമീനും ഈ കുളത്തിൽ വളർത്തുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ തുടർച്ചയായ വിളവെടുപ്പുണ്ടായിരിക്കുമെന്നും തദ്ദേശിയർക്ക് ഗുണമേൻമയുള്ള വിഷരഹിതമത്സ്യം ലഭ്യമാക്കുക മിതമായ ആദായം കണ്ടെത്തുകയുമാണ് ലക്ഷ്യം – അത് വിജയകരമാണെന്നും കർഷകൻ അബ്ബാസ്പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

