കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈതാങ്ങായി ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്

Share this News

ആലത്തൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വികസനഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ വകയിരുത്തി. ആലത്തൂർ ബ്ലോക്കിലെ 8 ഗ്രാമപഞ്ചായത്തുകൾക്കുമായി ആലത്തൂർ താലൂക്ക് ആശുപത്രി, പഴമ്പാലക്കോട്, വടക്കഞ്ചേരി സമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് പദ്ധതികൾ നടപ്പിലാക്കുക. 10,000 ആൻ്റിജൻ കിറ്റ്, 300 പൾസ് ഓക്സീമീറ്റർ, 700 പി.പി.ഇ കിറ്റുകൾ, 200 ഫേസ് ഷീൽഡ്, 4230 എൻ – 95 മാസ്കുകൾ, 25000 സർജിക്കൽ മാസ്കുകൾ, 400 പുനരുപയോഗിക്കാവുന്ന കൈയുറകൾ, 200 സാനറ്റെസറുകൾ എന്നിവയും ജീവൻ രക്ഷാമരുന്നുകൾക്കായി 75000, ശുചീകരണ പ്രവർത്തനങ്ങൾക്കായി 50000 രൂപയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർധനരായ കോവിഡ് രോഗികൾക്ക് ഉപയോഗിക്കുന്നതിനായി ആരോഗ്യകേന്ദ്രങ്ങൾ വഴി ബ്ലോക്ക് പഞ്ചായത്തിലെ 8 ഗ്രാമപഞ്ചായത്തുകളിലെ 140 വാർഡുകളിലും 2 വീതം പൾസ് ഓക്സീമീറ്റർ നൽകുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. കൂടാതെ കോവിഡിൻ്റെ മുൻനിര പോരാളികളായ 200 ആശാ പ്രവർത്തകർക്ക് സാനറ്റെസർ, ഫേസ് ഷീൽഡ്, എൻ – 95, സർജിക്കൽ മാസ്ക്യകൾ, പുനരുപയോഗിക്കാവുന്ന കൈയുറകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Share this News
error: Content is protected !!