വിരൽത്തുമ്പിൽ ക്ളിപ് പോലുള്ള ഉപകരണം. സെക്കൻഡുകൾക്കുള്ളിൽ രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാം. പൾസ് ഓക്സിമീറ്ററാണ് ഇപ്പോൾ വിപണിയിൽ തരംഗമാകുന്നത് .കൊച്ചി അമൃത ആശുപത്രിയിലെ ചീഫ് ഇൻ്റർവെൻഷണൽ പൾ മണോളജിസ്റ്റായ ഡോ. ടിങ്കു ജോസഫ് എഴുതുന്നു

Share this News

കൊച്ചി അമൃത ആശുപത്രിയിലെ ചീഫ് ഇൻ്റർവെൻഷണൽ പൾ മണോളജിസ്റ്റായ ഡോ. ടിങ്കു ജോസഫ്  

കൊച്ചി: വിരൽത്തുമ്പിൽ ക്ളിപ് പോലുള്ള ഉപകരണം. സെക്കൻഡുകൾക്കുള്ളിൽ രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാം. പൾസ് ഓക്സിമീറ്ററാണ് ഇ
പ്പോൾ വിപണിയിൽ തരംഗമാകുന്നത് .

കോവിഡരോഗികളുടെ ശരീരത്തിൽ ഓക്സിജൻ കുറഞ്ഞു പോകുന്നുണ്ടായെന്നറിയാൻ ഇത് കൂടുതലായി ഉപയോഗിക്കുന്നതു കൊണ്ട് ഡിമാൻഡ് ഏറി. അതുപോലെതന്നെ വ്യാജനും രംഗത്തിറങ്ങി. രക്തത്തിലെ ഓക്സിജൻ അളവ് കാണിക്കുന്ന പൾസ് ഓക്സിമീറ്റർ അടുത്തകാലത്താണ് വിപണിയിൽ സജീവമായത്.

എന്നാൽ, ഗുണനിലവാരം കുറഞ്ഞ ഓക്സിമീറ്ററുകൾ വാങ്ങി ഉപയോഗിച്ച് തെറ്റായ റിസൽട്ട് അറിഞ്ഞ് ആശുപത്രിയിലേക്ക് പരക്കം പായുന്നവർ ഏറെയാണ്. കൈകാലുകളിലെ വിരൽത്തുമ്പ്, ചെവി എന്നിവയിൽ പ്ലാസ്മിക് ക്ലിപ് പോലെ ഘടിപ്പിച്ച് ഓരോരുത്തർക്കും രക്തത്തിലെ ഓക്സിജൻ അളവ് മനസിലാക്കാവുന്ന ലഘുവായ ഉപകരണമാണിത്. 1300 രൂപയോളം വിലയുണ്ടായിരുന്ന ഇതിന് ഡിമാൻഡ് കൂടിയതോടെ വിലയും വർധിച്ചു. 500 മുതൽ 1000 രൂപ വരെയാണ് ഉയർന്നത്. ഓൺലൈനിലും വിലകൂടി. മികച്ച കമ്പനികളുടെ ഉപകരണങ്ങൾക്ക് വിലയേറും. എന്നാൽ,ഗുണനിലവാരം കുറഞ്ഞ വ്യാജ ഉൽപന്നങ്ങളാണ് വിപണിയിൽ സുലഭമെന്ന് വിദ്ഗ്ധർ പറയുന്നു.വിരലിൽ ഘടിപ്പിക്കുന്ന പൾസ് ഓക്സിമീറ്ററിലെ എൽ.ഇ.ഡി. പ്രകാശകിരണകൾ ശരീരകലകളിലൂടെ സഞ്ചരിച്ച് സെൻസറിന്റെ സഹായത്തോടെയാണ് ഓക്സിജൻ അളവ് രേഖപ്പെടുത്തുന്നത്. ഇത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. വിരൽ നഖങ്ങളിൽ നെയിൽ പോളിഷ്, മൈലാഞ്ചി എന്നിവയുണ്ടെങ്കിൽ കൃത്യത കുറയ്ക്കും അതുപോലെ ടാറ്റു പതിച്ചിട്ടുണ്ടെങ്കിൽ അതുമൊരു തടസമാണ്. തണുത്ത കൈ ,കട്ടിയുള്ള നഖങ്ങൾ ,വിരലിലേക്ക് രക്തയോട്ടം കുറഞ്ഞിരിക്കുക ,കടുത്ത വെളിച്ചം നനഞ്ഞ കൈ എന്നിവയും പൾസ് ഓക്സിമിറ്ററിൻ്റെ പ്രവർത്തനത്തെ ബാധിക്കും.

95 മുതൽ 100 ശതമാനം വരെയാണ് ഓ
ക്സസീമീറ്ററിൽ കാണിക്കുന്നതെങ്കിൽ രക്തത്തിലെ ഓക്സിജൻ അളവ് ശരിയായ തോതിൽ എന്ന് മനസിലാക്കാം. 92 മുതൽ 94 വരെയാണങ്കിൽ അൽപം കുറവാണ്. എന്നാലും ആശങ്കവേണ്ട.

അതിൽ താഴെയാണെങ്കിൽ ഡോക്ടറെ
കാണുക തന്നെ വേണം. ശ്വാസമെടുക്കാൻ വിഷമം, വേഗത്തിലുള്ള ശ്വാസോച്ഛാസം, ആശങ്ക, പരവേശം, ചുണ്ടുകൾ, ശരീരഭാഗങ്ങൾ എന്നിവയ്ക്ക് നീല നിറം എന്നിവയാണ് രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാലുള്ള ലക്ഷണങ്ങൾ.

ഈ ഡോക്ടർ തന്നെയാണ് ഇന്ത്യയിൽ തന്നെ ആദ്യമായി കൊറോണയെ കുറിച്ച് പുസ്തകമെഴുതുകയു തുടർന്ന് അന്താരാഷ്ട്ര ബഹുമതി ലഭിക്കുകയും ചെയ്തത് തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിൽ ലാലീസ് ഗ്രൂപ്പ് ഉടമ ജോസഫിൻ്റെ മകനാണ് ഡേ.ടിങ്കു ജോസഫ്


Share this News
error: Content is protected !!