
726 എ.ഐ ക്യാമറകള്‍; നാളെ മുതല്‍ മിഴിതുറക്കും.
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനുള്ള മോട്ടോര്‍ വാഹനവകുപ്പിന്‍റെ 726 എ.ഐ ക്യാമറകള്‍ നാളെ മുതല്‍ മിഴിതുറക്കും. മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങ് മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതു വരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴയൊടുക്കേണ്ടി വരിക. എന്നാല്‍ വേഗപരിധി 2014 സംസ്ഥാന സര്‍ക്കാര്‍ വിജ്‍ഞാപനപ്രകാരമാണെന്നത് നിയമക്കുരുക്കിനു കാരണമായേക്കും
ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാളെ മുതല്‍ വലിയ വില തന്നെ നല്‍കേണ്ടി വരും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗത്തിനു 2000, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍ 500, ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ 2000, അപകടകരമായ ഓവര്‍ ടേക്കിങ് 2000 എന്നിങ്ങനെയാണ് പിഴ. 726 എ.ഐ ക്യാമറകളില്‍ 675എണ്ണം ഹെല്‍മെറ്റ് , സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത് ,ബൈക്കുകളില്‍ മൂന്നു പേരുടെ യാത്ര,മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവയ്ക്ക് മാത്രം കണ്ടെത്താനുള്ളതാണ്.
രാത്രിയാത്രയില്‍ പോലും സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് യാത്രയെങ്കിലും ക്യാമറ വളരെ തെളിമയോടെ ഒപ്പിയെടുക്കും. ഒരു ക്യാമറയില്‍ രേഖപ്പെടുത്തിയ കുറ്റം തുടര്‍യാത്രയില്‍ ഒന്നിലധികം ക്യാമറകളില്‍ പതിഞ്ഞാലും അത്രയും തവണ പിഴ നല്‍കേണ്ടി വരും. തുടര്‍ച്ചയായ വെള്ളവര മറികടക്കല്‍,ഓവര്‍ സ്പീഡ് , അധികൃത പാര്‍ക്കിങ് തുടങ്ങിയവയ്ക്കെല്ലാം പിഴ അപ്പോള്‍ത്തന്നെയെത്തുംഎന്നാല്‍ ദേശീയപാതകളിലുള്‍പ്പെടെ വേഗപരിധി വര്‍ധിപ്പിച്ചുകൊണ്ടു 2018 ല്‍ കേന്ദ്ര വിജ്‍ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എ.ഐ ക്യാമറകള്‍ പിഴയീടാക്കുന്നത് 2014 ലെ സംസ്ഥാന വിജ്‍ഞാപനപ്രകാരമെന്നതു നിയമകുരുക്കാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

