മൂല്യബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ ശ്രീനാരായണ ധർമ്മപ്രചരണം അനിവാര്യം ;രമ്യ ഹരിദാസ് MP

Share this News

മൂല്യബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ ശ്രീനാരായണ ധർമ്മപ്രചരണം അനിവാര്യം ;രമ്യ ഹരിദാസ് MP

ശ്രീനാരായണ ധർമ്മപ്രചരണത്തിലൂടെ മൂല്യബോധത്തിൽ അധിഷ്ടിതമായ ഭാവിതലമുറയെ വാർത്തെടുക്കുവാൻ സാധിക്കുമെന്ന് ആലത്തൂർ എംപി. കുമാരി. രമ്യ ഹരിദാസ്. സമൂഹത്തിൽ എല്ലാ ഭവനങ്ങളിലും ശ്രീനാരായണ ധർമ്മം പ്രചരിപ്പിക്കുക എന്ന ഉദ്യേശത്തോടുകൂടി വടക്കഞ്ചേരി എസ്. എൻ. ഡി. പി. യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മോത്സവം മാതൃകാപരമായ ഒരു പ്രവർത്തനമാണെന്നും ഭാവിതലമുറയ്ക്ക് ഗുണകരമാകുന്ന രീതിയിൽ ഈ പ്രവർത്തനം നടപ്പിലാക്കുന്നതിൽ ജനപ്രതിനിധി എന്ന നിലയിൽ എല്ലാവിധ സഹകരണവും ഉണ്ടാവുമെന്നും അവർ അറിയിച്ചു. വടക്കഞ്ചേരി എസ്. എൻ. ഡി. പി. യൂണിയന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശ്രീനാരായണ ധർമ്മോത്സവം പരിപാടിയുടെ ആദ്യഘട്ടമായ വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജഗദ്ഗരുവായ ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തിനും വചനങ്ങൾക്കും ഏറെ സാമൂഹ്യപ്രസക്തിയുള്ള കാലഘട്ടമാണ് ഇതെന്നും ആയതിലേക്കുള്ള സുപ്രധാന ചുവടുവച്ച വടക്കഞ്ചേരി എസ്. എൻ. ഡി
പി. യൂണിയന്റെ പ്രവർത്തനം മാതൃകാപരമാണെന്നുംഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പതിനായിരം കുടുംബങ്ങളിലേക്ക് ശ്രീനാരായണ ധർമ്മം എത്തിക്കുക എന്ന മഹാജനസമ്പർക്ക പരിപാടിയിലൂടെ സമൂഹത്തിൽ മൂല്യബോധത്തിലേക്കുള്ള പരിവർത്തനം സാധ്യമാകുമെന്നും ആലത്തൂർ MLA K.D. പ്രസേനൻ പ്രസ്തുത ചടങ്ങിൽ ശ്രീനാരായണ ധർമ്മോത്സവ സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടു.

വടക്കഞ്ചേരി യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് എം. ആർ.കൃഷ്ണൻകുട്ടി സ്വാഗതം ആശംസിച്ചു. യൂണിയൻ കൗൺസിലർമാരായ കെ.നാരായണൻ, ജി. ജിനചന്ദ്രൻ, ഇ. കെ. സുദേവൻ, പി. ബിനു ,കെ. രഘുനാഥൻ യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ എൻ. സി. രഞ്ജിത്ത് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി. എസ്. സുമിത്, സെക്രട്ടറി ടി. സി. പ്രകാശ് യൂണിയൻ വനിതാസംഘം സെക്രട്ടറി ലതിക കലാധരൻ, വനിതാസംഘം പ്രസിഡന്റ് സ്മിത മോഹനൻ എന്നിവർ ആശംസകൾ അറിയിച്ച പരിപാടിയിൽ യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ ആർ. ജയകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!