
മലയോര മേഖലയിൽ ശക്തമായ വേനൽ മഴ ചൂടിനു ആശ്വാസം.

മലയോര മേഖലയായ ഒലിപ്പാറ, അടിപ്പെരണ്ട, മരുതഞ്ചേരി, കൽച്ചാടി, കരിമ്പാറ, തിരുവഴിയാട്, ചാത്തമംഗലം, പോത്തുണ്ടി, ചെറുനെല്ലി, നെല്ലിയാമ്പതിയിലെ നൂറടി, കാരപ്പാറ, പുലയൻമ്പാറ തുടങ്ങി മുഴുവൻ മലയോര മേഖലയിലും ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും പെയ്തു. അപ്രതീക്ഷിത വേനൽ മഴയിൽ കർഷർ സംഭരിച്ചുവച്ച വൈക്കോൽ റോളുകളും നനഞ്ഞു. വനമേഖലയിലെ നീർച്ചാലുകളിലും പുഴയിലും വെള്ളമൊഴുകിയെത്തി. നെല്ലിയബതി മരപ്പാലം ഭാഗത്ത് പുഴയിൽ നീരോഴുക്കുണ്ടായത് വിനോദ സഞ്ചാരികൾക്ക് കൗതുകമായി. അര മണിക്കൂർ മഴ നീണ്ടു. കനത്ത മഴയ്ക്ക് ശേഷം ചാറ്റൽ മഴയും ഏറെ നേരം പെയ്തു. മഴയ്ക്കൊപ്പം കാറ്റു വീശിയതോടെ മാങ്ങ, കശുവണ്ടി, തുടങ്ങിയവയും വ്യപമായി കൊഴിഞ്ഞു വീണു. മഴയും കാറ്റും ശക്തമായതോടെ മേഖലയിൽ വൈദ്യുതി വിതരണം നിലച്ചു. മഴപെയ്തതോടെ അന്തരീക്ഷ ചൂട് കുറഞ്ഞു. തണുത്ത കാറ്റ് വീശി തുടങ്ങിയത് അമിത ചൂടിൽ നിന്ന് ആശ്വാസമായി. മാസങ്ങൾക്കു ശേഷമാണ് മേഖലയിൽ കനത്ത മഴ ലഭിച്ചത്. പെരുന്നാൾ അവധി ദിവസമായതിനാൽ പോത്തുണ്ടി ഉദ്യാന ത്തിൽ എത്തിയ വിനോദ സഞ്ചാരികളും മഴയിൽ നനഞ്ഞു. രണ്ടാം വിള കൊയ്ത്തിനു ശേഷം നെല്പാടങ്ങളിൽ കിട്ടിയ വേനൽ മഴ ഉഴുതു മറിക്കാനും മറ്റു കര കൃഷികൾ ആരംഭിക്കാനും സൗകര്യമായെന്നു കർഷകർ പറഞ്ഞു.








പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

