ശ്രീനാരായണ ധർമ്മം ആധുനിക മാനവികതയുടെ കാവൽവിളക്കാണ് :രമ്യ ഹരിദാസ് എം.പി

Share this News

ശ്രീനാരായണ ധർമ്മം ആധുനിക മാനവികതയുടെ കാവൽവിളക്കാണ് :രമ്യ ഹരിദാസ് എം.പി

മൂല്യബോധമുള്ള സമൂഹസൃഷ്ടിക്കായി ശ്രീനാരായണ ധർമ്മപ്രചരണം അനിവാര്യമാണെന്നും ആധുനിക കാലഘട്ടത്തിൽ മാനവികതയുടെ കാവൽവിളക്കാകുവാൻ ശ്രീനാരായണ ധർമ്മത്തിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും രമ്യ ഹരിദാസ് എം. പി. അഭിപ്രായപ്പെട്ടു.
വടക്കഞ്ചേരി എസ്. എൻ. ഡി. പി. യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മോത്സവം പരിപാടിയുടെ രണ്ടാം ഘട്ടമായ വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുതല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് എന്ന സ്ഥാനം ജഗത്ഗുരു ശ്രീനാരായണ ഗുരുദേവന് മാത്രം അവകാശപ്പെട്ടതാണെന്നും മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ ഗുരുവചനങ്ങൾക്ക് ആധുനിക കാലഘട്ടത്തിൽ വളരെയേറെ പ്രസക്തിയുണ്ടെന്നും ഭാരതത്തിന്റെ ഭരണഘടന രൂപം കൊള്ളുന്നതിനുമുൻപ് തന്നെ മനുഷ്യന്റെ സ്ഥിതിസമത്വത്തിനും ജീവിത നന്മക്കുമായി ഗുരു ഉപദേശിച്ച ശ്രീനാരായണ ധർമ്മം ഉൾപ്പെടെയുള്ള കൃതികൾ സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ആ ലക്ഷ്യം മുൻനിർത്തി വടക്കഞ്ചേരി എസ്. എൻ. ഡി. പി. യൂണിയൻ നടത്തുന്ന ശ്രീനാരായണ ധർമ്മോത്സവം മഹാജനസമ്പർക്കപരിപാടി മാതൃകാപരമാണെന്നും അതിനായിട്ടുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധി എന്ന നിലയിൽ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നും ധർമ്മോത്സവസന്ദേശത്തിലൂടെ തരൂർ എം.എൽ. എ. പി. പി. സുമോദ് അഭിപ്രായപ്പെട്ടു.
യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ യൂണിയൻ പ്രസിഡന്റ് ഇൻചാർജ് എം. ആർ. കൃഷ്ണൻകുട്ടി സ്വാഗതം ആശംസിച്ചു. യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ എൻ. സി. രഞ്ജിത്ത്, യൂണിയൻ കൗൺസിലർമാരായ വി. വി. മുരുകൻകുട്ടി, പി. എം. ഭുവനദാസ്, കെ. എസ്. അജീഷ്. ജയപ്രകാശ്, യൂണിയൻ വനിതാസംഘം സെക്രട്ടറി ലതിക കലാധരൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ടി. സി. പ്രകാശ് എന്നിവർ ആശംസകൾ അർപ്പിക്കുകയും യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ ആർ. ജയകൃഷ്ണൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News
error: Content is protected !!